പൊതുജനാരോഗ്യം ഉറപ്പുവരുത്താനായി അതോറിറ്റി; സംസ്ഥാന, ജില്ലാ, പഞ്ചായത്ത് തലത്തില്‍ നിലവില്‍ വരും
പൊതുജനാരോഗ്യം ഉറപ്പുവരുത്താന്‍ കൂടുതല്‍ അധികാരങ്ങളോടെ സംസ്ഥാനത്ത് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി നിലവില്‍ വരും. സംസ്ഥാന, ജില്ലാ, പഞ്ചായത്ത് തലത്തിലാണിത്. പൊതുജനാരോഗ്യം ഉറപ്പുവരുത്താന്‍ എവിടെയും നോട്ടീസ് പോലും നല്‍കാതെ പരിശോധന നടത്താന്‍ അതോറിറ്റിക്ക് അധികാരമുണ്ട്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പുറപ്പെടുവിച്ച കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലാണ് ഹെല്‍ത്ത് അതോറിറ്റി നിലവില്‍ വരുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറായിരിക്കും സംസ്ഥാന പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ചുമതലയില്‍. ഡിഎംഒ ആയിരിക്കും ജില്ലാ പബ്ലിക് അതോറിറ്റി. ഓരോ പഞ്ചായത്തിലുമുള്ള പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍ക്കായിരിക്കും ലോക്കല്‍ […]

പൊതുജനാരോഗ്യം ഉറപ്പുവരുത്താന്‍ കൂടുതല്‍ അധികാരങ്ങളോടെ സംസ്ഥാനത്ത് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി നിലവില്‍ വരും. സംസ്ഥാന, ജില്ലാ, പഞ്ചായത്ത് തലത്തിലാണിത്. പൊതുജനാരോഗ്യം ഉറപ്പുവരുത്താന്‍ എവിടെയും നോട്ടീസ് പോലും നല്‍കാതെ പരിശോധന നടത്താന്‍ അതോറിറ്റിക്ക് അധികാരമുണ്ട്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പുറപ്പെടുവിച്ച കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലാണ് ഹെല്‍ത്ത് അതോറിറ്റി നിലവില്‍ വരുന്നത്.
ആരോഗ്യവകുപ്പ് ഡയറക്ടറായിരിക്കും സംസ്ഥാന പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ചുമതലയില്‍. ഡിഎംഒ ആയിരിക്കും ജില്ലാ പബ്ലിക് അതോറിറ്റി. ഓരോ പഞ്ചായത്തിലുമുള്ള പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍ക്കായിരിക്കും ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ചുമതല.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ഉണ്ടാവും. പൊതുജനാരോഗ്യം ഉറപ്പുവരുത്താനുള്ള വാര്‍ഷിക പദ്ധതിക്ക് രൂപം നല്‍കുക ദേശീയ ആരോഗ്യ പദ്ധതി, ഓര്‍ഡിനന്‍സ് പ്രകാരം നോട്ടിഫൈ ചെയ്യുന്ന രോഗങ്ങള്‍ എന്നിവയെ സംബന്ധിച്ച ചികിത്സാ പ്രോട്ടോകോള്‍ പ്രഖ്യാപിക്കുക. ഭക്ഷ്യോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ചീത്തയായ ഭക്ഷണം പിടിച്ചെടുക്കുക, നശിപ്പിക്കാന്‍ ഉത്തരവിടുക തുടങ്ങിയവയായിരിക്കും ചുമതലകള്‍.
- TAGS:
- Health Dept