Top

ദലൈലാമയ്ക്ക് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രിമാരും; ചൈനയ്‌ക്കെതിരെ സുപ്രധാന നിലപാട് മാറ്റം

ദലൈലാമയ്ക്ക് 86ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി മോദിയും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കമുള്ളവരും തിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയ്ക്ക് ജന്മദിനത്തില്‍ ആശംസകള്‍ അര്‍പ്പിക്കുന്നത്. ജൂലൈ ആറിനായിരുന്നു ദലൈലാമയുടെ ജന്മദിനം. ഫോണില്‍ ദലൈലാമയുമായി സംസാരിച്ചുവെന്നും 86ാം ജന്‍മദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചുവെന്നുമാണ് മോദി ട്വീറ്റ് ചെയ്തത്. ചൈനയ്‌ക്കെതിരെയുള്ള നിലപാട് മാറ്റമായാണ് പരസ്യ പ്രതികരണത്തെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വീക്ഷിക്കുന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, സിക്കീം […]

7 July 2021 1:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദലൈലാമയ്ക്ക് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രിമാരും; ചൈനയ്‌ക്കെതിരെ സുപ്രധാന നിലപാട് മാറ്റം
X

ദലൈലാമയ്ക്ക് 86ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി മോദിയും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കമുള്ളവരും തിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയ്ക്ക് ജന്മദിനത്തില്‍ ആശംസകള്‍ അര്‍പ്പിക്കുന്നത്. ജൂലൈ ആറിനായിരുന്നു ദലൈലാമയുടെ ജന്മദിനം. ഫോണില്‍ ദലൈലാമയുമായി സംസാരിച്ചുവെന്നും 86ാം ജന്‍മദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചുവെന്നുമാണ് മോദി ട്വീറ്റ് ചെയ്തത്. ചൈനയ്‌ക്കെതിരെയുള്ള നിലപാട് മാറ്റമായാണ് പരസ്യ പ്രതികരണത്തെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വീക്ഷിക്കുന്നത്.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, സിക്കീം മുഖ്യമന്ത്രിമാരായ പേമ ഖണ്ഡു, പ്രേംസിങ് തമാങ് എന്നിവര്‍ ദലൈലാമയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഒപ്പം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, പഞ്ചാബില്‍ നിന്ന് അമരീന്ദര്‍ സിങ്, ഗോവ, മേഘാലയ മുഖ്യമന്ത്രിമാരും തിബറ്റന്‍ ആത്മീയ നേതാവിന് ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. അതിനിടെ പ്രധാനമന്ത്രിയുടെ ട്വീറ്റ് തന്നെ പോസ്റ്റ് ചെയ്ത് വിദേശകാര്യസെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സിംഗഌും കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയും രംഗത്തെത്തി. തുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ നിതിന്‍ ഖട്ക്കരി ധര്‍മ്മേന്ദ്രപ്രധാന്‍ എന്നിവര്‍ ദലൈലാമയ്ക്ക് 86ാം ജന്‍മദിനത്തില്‍ ആശംകള്‍ അര്‍പ്പിച്ചു.

നേരത്തെ ചൈനയുമായുള്ള വൈകാരിക വിഷയങ്ങളില്‍ പരസ്യമായി പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. എന്നാല്‍ ജമ്മുകാശ്മീരിന്റെ പദവി, ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി തുടങ്ങിയ വിഷയങ്ങളില്‍ ചൈനയുടെ നിലപാട് ഇന്ത്യയ്ക്ക് സ്വീകര്യമായിരുന്നില്ല. അതിനാല്‍ ഇന്ത്യയുടെ വൈകാരിക വിഷയങ്ങളില്‍ പ്രതികൂലമായി പ്രതികരിക്കുന്ന ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ നിലപാടുകള്‍ മാറുന്നതിന്റെ സൂചനയാണ് പരസ്യമായി ദലൈലാമയ്ക്ക് നല്കിയ ജന്‍മദിനാശംകളെന്ന് വിലയിരുത്തപ്പെടുന്നു.

അതിനിടെ തിബറ്റന്‍ നേതാക്കള്‍ ഇന്ത്യയുടെ പരസ്യ പിന്തുണയെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തി. ഇന്ത്യ തങ്ങളോട് എപ്പോഴും അനുതാപം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് പരസ്യമായി പിന്തുണ നല്കിയിരിക്കുന്നു. പ്രധാനമന്ത്രി മോദി മാത്രമല്ല കേന്ദ്രമന്തിമാരും മുഖ്യമന്ത്രിമാരും ദലൈലാമയ്ക്ക് പരസ്യമായി ജന്മദിനാശകള്‍ നേര്‍ന്നത് നല്ല അടയാളമായി കാണുന്നുവെന്ന് കേന്ദ്ര തിബറ്റന്‍ ഭരണകൂടത്തിന്റെ മുന്‍ അധ്യക്ഷനായ ലോബ്‌സ്യാങ് സാങ്യ അഭിപ്രായപ്പെട്ടു.

Next Story