Top

പ്രക്ഷോഭചിത്രമെടുത്ത ഫോട്ടോജേണലിസ്റ്റിന് മര്‍ദ്ദനം; അക്രമികളെത്തിയത് ‘ഭാരത് സര്‍ക്കാര്‍’ ജീപ്പിലെന്ന് ചൗധരി; എഫ്‌ഐആറിടാതെ യുപി പൊലീസ്

കര്‍ഷക സമരത്തിനെത്തിയ വൃദ്ധകര്‍ഷകനെ ലാത്തിയ്ക്കടിക്കുന്ന ചിത്രമെടുത്ത ഫോട്ടോജേണലിസ്റ്റിന് മര്‍ദ്ദനം ഉണ്ടായതായി പരാതി.

7 Dec 2020 11:06 AM GMT

പ്രക്ഷോഭചിത്രമെടുത്ത ഫോട്ടോജേണലിസ്റ്റിന് മര്‍ദ്ദനം; അക്രമികളെത്തിയത് ‘ഭാരത് സര്‍ക്കാര്‍’ ജീപ്പിലെന്ന് ചൗധരി; എഫ്‌ഐആറിടാതെ യുപി പൊലീസ്
X

കര്‍ഷക സമരത്തിനെത്തിയ വൃദ്ധകര്‍ഷകനെ ലാത്തിയ്ക്കടിക്കുന്ന ചിത്രമെടുത്ത ഫോട്ടോജേണലിസ്റ്റിന് മര്‍ദ്ദനം ഉണ്ടായതായി പരാതി. ഭാരത് സര്‍ക്കാര്‍ എന്ന് എഴുതിയിരുന്ന വാഹനമാണ് തന്നെ ആക്രമിച്ചതെന്ന് ഫോട്ടോ ജേണലിസ്റ്റ് രവി ചൗധരി ട്വീറ്റ് ചെയ്തു. എന്നാല്‍ തന്റെ പരാതിയിന്മേല്‍ പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രവി ചൗധരി

‘ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. ഗംഗ കനാല്‍ റോഡില്‍ വെച്ച് 5-6 ആളുകളാല്‍ ആക്രമിക്കപ്പെട്ടു. യുപി 14 ഡിഎന്‍ 9545 നമ്പറുള്ള ബൊലേറോയില്‍ വന്നവര്‍. ‘ഭാരത് സര്‍ക്കാര്‍’ എന്ന് വണ്ടിയില്‍ ബോര്‍ഡുണ്ട്. മുറാദ്നഗര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. എന്തു ചെയ്യണം? യോഗി ആദിത്യനാഥ്? യുപി പൊലീസ്? അശോക് കുമാര്‍ ഐപിഎസ്? ബിജെപിയുപി?’, രവി ചൗധരി ട്വീറ്റ് ചെയ്തു.

പിടിഐ ജേണലിസ്റ്റാണ് ഡല്‍ഹി സ്വദേശി ആയ രവി ചൗധരി. കര്‍ഷക പ്രക്ഷോഭത്തിനിടയില്‍ ഒരു കര്‍ഷകനെ ആക്രമിക്കുന്ന പാരാമിലിറ്ററി ഉദ്ദ്യോഗസ്ഥന്റെ ദൃശ്യം വൈറലായിരുന്നു. പിന്നീട് കര്‍ഷക സമരത്തിന്റെ പ്രതീകമായി മാറുകയായിരുന്നു ആ ചിത്രം.

ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകവെ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതും രവി ചൗധരി തന്നെയായിരുന്നു.

Next Story