കര്‍ഷക സമരത്തിനെതിരായ ട്വീറ്റ് തുടക്കം; സുരേന്ദ്രന്റെ വിജയയാത്രയില്‍ പി.ടി ഉഷ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: പ്രമുഖ കായിക താരം പി.ടി ഉഷ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയില്‍ ഔദ്യോഗിക അംഗത്വം എടുക്കാനാണ് സാധ്യത. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ബിജെപിയുടെ സംസ്ഥാന നേതാവിനെ ഉദ്ധരിച്ച് ദി ക്യൂവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ മെട്രോ മാന്‍ ഇ. ശ്രീധരന് ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. കെ. സുരേന്ദ്രന് നേരിട്ടെത്തിയാണ് ഇ. ശ്രീധരന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പി.ടി ഉഷയെ തെരഞ്ഞെടുപ്പ് ക്യാംപെയ്നില്‍ […]

തിരുവനന്തപുരം: പ്രമുഖ കായിക താരം പി.ടി ഉഷ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയില്‍ ഔദ്യോഗിക അംഗത്വം എടുക്കാനാണ് സാധ്യത. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ബിജെപിയുടെ സംസ്ഥാന നേതാവിനെ ഉദ്ധരിച്ച് ദി ക്യൂവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ മെട്രോ മാന്‍ ഇ. ശ്രീധരന് ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. കെ. സുരേന്ദ്രന് നേരിട്ടെത്തിയാണ് ഇ. ശ്രീധരന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പി.ടി ഉഷയെ തെരഞ്ഞെടുപ്പ് ക്യാംപെയ്നില്‍ സജീവമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുക. കായിക-സിനിമാ താരങ്ങള്‍ പാര്‍ട്ടിയിലെത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. നേരത്തെ കര്‍ഷക സമരത്തിന് വിദേശത്ത് നിന്ന് ലഭിക്കുന്ന പിന്തുണയ്ക്കെതിരെ പി.ടി ഉഷ പ്രതികരിച്ചിരുന്നു.
കര്‍ഷകര്‍ക്കെതിരായ പ്രതികരണത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങളും മുന്‍ അത്ലറ്റിനെ നേരിടേണ്ടി വന്നിട്ടുണ്ട്. ഉഷയുടെ പ്രതികരണം ബിജെപി പ്രവേശനത്തിന്റെ ആദ്യപടിയാണെന്ന് രാഷ്ട്രീയ നീരീക്ഷകര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.
ഇ. ശ്രീധരന്, നടന് കൃഷ്ണകുമാര്‍ എന്നിവരാണ് സമീപ ദിവസങ്ങളില്‍ ബിജെപിയിലെത്തിയ പ്രമുഖര്‍. ഇടത് സര്‍ക്കാരുമായിട്ടുള്ള ഔദ്യോഗിക ബന്ധം അവസാനിച്ചെന്നും മുഴുവന്‍ സമയവും ബിജെപിയുടെ പ്രവര്‍ത്തനങ്ങളിലായിരിക്കും ഇനി ശ്രദ്ധയെന്നും ശ്രീധരന് ആദ്യ പ്രതികരണം നടത്തിയിട്ടുണ്ട്.