Top

‘സ്വപ്‌ന ക്ലിഫ്ഹൗസില്‍ വന്നോ എന്ന് ചോദിച്ചതിന് കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിച്ച എന്നെ കുടുക്കുന്നു’; പിടി തോമസ്

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വന്നിരുന്നോ എന്ന് ചോദിച്ചതിനാണ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്. അതിന്റെ പേരിലാണ് ഇടപ്പള്ളിയിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാന്‍ ശ്രമിച്ച തന്നെ കുരുക്കാന്‍ സിപിഐഎം കരുക്കള്‍ നീക്കുന്നത്. സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടിയാലും കൃത്രിമ ഇടിമിന്നല്‍ സൃഷ്ടിച്ചാലും സത്യം പുറത്ത് വരുമെന്നും പിടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. ‘സത്യം മറച്ചു പിടിക്കുന്നത് മുഖ്യമന്ത്രിയ്ക്ക് ആണെങ്കിലും ഭൂഷണമല്ല. പ്രിയപ്പെട്ടവരെ നമുക്ക് അന്തിമപോരാട്ടത്തിന് തയ്യാറെടുക്കേണ്ടിയിരിക്കുന്നു. കേരളത്തെ […]

11 Oct 2020 10:41 PM GMT

‘സ്വപ്‌ന ക്ലിഫ്ഹൗസില്‍ വന്നോ എന്ന് ചോദിച്ചതിന് കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിച്ച എന്നെ കുടുക്കുന്നു’; പിടി തോമസ്
X

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വന്നിരുന്നോ എന്ന് ചോദിച്ചതിനാണ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്. അതിന്റെ പേരിലാണ് ഇടപ്പള്ളിയിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാന്‍ ശ്രമിച്ച തന്നെ കുരുക്കാന്‍ സിപിഐഎം കരുക്കള്‍ നീക്കുന്നത്. സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടിയാലും കൃത്രിമ ഇടിമിന്നല്‍ സൃഷ്ടിച്ചാലും സത്യം പുറത്ത് വരുമെന്നും പിടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

‘സത്യം മറച്ചു പിടിക്കുന്നത് മുഖ്യമന്ത്രിയ്ക്ക് ആണെങ്കിലും ഭൂഷണമല്ല. പ്രിയപ്പെട്ടവരെ നമുക്ക് അന്തിമപോരാട്ടത്തിന് തയ്യാറെടുക്കേണ്ടിയിരിക്കുന്നു. കേരളത്തെ കൊള്ളയടിക്കാന്‍ സംഘടിതമായി ശ്രമിച്ച വലിയൊരു മാഫിയ സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ വിശ്രമിക്കാന്‍ സമയം ഇല്ല’, എംഎല്‍എ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

സ്വപ്ന സുരേഷ് മുഖ്യമന്ത്രി യുടെ ഔദ്യോദിക വസതിയായ ക്ലിഫ് ഹൗസില്‍ വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ഈ വിഷയം ഉയര്‍ന്ന് വന്ന ഘട്ടത്തില്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് ഞാന്‍ ഉന്നയിച്ച സത്യം പുറത്ത് വരുമെന്ന് ഉറപ്പായപ്പോള്‍ തന്നെ നിശബ്ദനാക്കാമെന്ന മോഹത്തില്‍ നിന്നാണ് ഇടപ്പള്ളിയില്‍ കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാന്‍ ശ്രമിച്ച എന്നെ കുടുക്കാന്‍ സിപിഐ(എം) കരുക്കള്‍ നീക്കിയതെന്ന് ഇപ്പോള്‍ പതുക്കെ തെളിഞ്ഞു വരുകയാണ്.

സ്വപ്ന സുരേഷിന്റെ മൊഴിയില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ പോയിട്ടുണ്ടെന്ന വസ്തുത പുറത്ത് വന്നതും ഇതുമായി കൂടി വായിക്കാന്‍ തോന്നുന്നു.
സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടിയാലും കൃത്രിമ ഇടിമിന്നല്‍ സൃഷ്ടിച്ചാലും സത്യം പുറത്ത് വരും.

സത്യം മറച്ചു പിടിക്കുന്നത് മുഖ്യമന്ത്രിയ്ക്ക് ആണെങ്കിലും ഭൂഷണമല്ല.

പ്രിയപ്പെട്ടവരെ നമുക്ക് അന്തിമപോരാട്ടത്തിന് തയ്യാറെടുക്കേണ്ടിയിരിക്കുന്നു. കേരളത്തെ കൊള്ളയടിക്കാന്‍ സംഘടിതമായി ശ്രമിച്ച വലിയൊരു മാഫിയ സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ വിശ്രമിക്കാന്‍ സമയം ഇല്ല.
പോരാട്ടം തുടരാം…

Next Story