Top

‘ഇബ്രാഹിം കുഞ്ഞിനെതിരായ നീക്കം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്’;തന്നെ ജയിലില്‍ അടച്ചാല്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നും പിടി തോമസ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരായ വിജിലന്‍സ് നീക്കത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. വികെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം രാഷ്ടീയ പ്രേരിതമാണെന്ന് പിടി തോമസ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്വര്‍ണകള്ളക്കടത്തിന്റെയും ലൈഫ്മിഷന്‍ പദ്ധതിയുടേയും പേരില്‍ കുപ്രസിദ്ധമായി മാറിയിരിക്കുകയാണ്. ഇത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ തന്നെ ഇതില്‍ നിന്നെല്ലാം ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് വികെ ഇബ്രാഹിം കുഞ്ഞിനെതിരേയുള്ള നീക്കമെന്ന് പിടി തോമസ് […]

17 Nov 2020 11:17 PM GMT

‘ഇബ്രാഹിം കുഞ്ഞിനെതിരായ നീക്കം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്’;തന്നെ ജയിലില്‍ അടച്ചാല്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നും പിടി തോമസ്
X

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരായ വിജിലന്‍സ് നീക്കത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. വികെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം രാഷ്ടീയ പ്രേരിതമാണെന്ന് പിടി തോമസ് ആരോപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സ്വര്‍ണകള്ളക്കടത്തിന്റെയും ലൈഫ്മിഷന്‍ പദ്ധതിയുടേയും പേരില്‍ കുപ്രസിദ്ധമായി മാറിയിരിക്കുകയാണ്. ഇത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ തന്നെ ഇതില്‍ നിന്നെല്ലാം ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് വികെ ഇബ്രാഹിം കുഞ്ഞിനെതിരേയുള്ള നീക്കമെന്ന് പിടി തോമസ് പ്രതീകരിച്ചു.

‘ഏത് അറസ്റ്റിനേയും നേരിടാന്‍ തയ്യാറാണെന്ന് ഇബ്രാഹിം കുഞ്ഞ് നേരിടാന്‍ തയ്യാറാണെന്ന നേരത്തെ വ്യക്തമാക്കിയതാണ്. പാലാരിവട്ടം പാലത്തിന്റെ കാര്യം പരിശോധിക്കുകയാണെങ്കില്‍ ഇതിന്റെ 75 ശതമാനം യുഡിഎഫിന്റെ കാലത്തും 25 ശതമാനം എല്‍ഡിഎഫിന്റേയും കാലത്തുമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഈ പാലത്തിന്റെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ജി സുധാകരന്‍ മന്ത്രിയായിട്ടുള്ള പൊതുമരാമത്ത് വകുപ്പ് തന്നെയാണ് നല്‍കിയത്. ‘ പിടി തോമസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പിടി തോമസിന്റെ പ്രതികരണം.

‘തന്റെ പേരിലും ഈ സര്‍ക്കാര്‍ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ്. എന്റെ പേരില്‍ പൊലീസ് കേസെടുക്കുകയാണെങ്കില്‍ എത്രകാലം വേണെങ്കിലും ജയിലില്‍ കിടക്കും. എന്റെ ധാര്‍മ്മിതക കൊണ്ട് താന്‍ അതിനെ നേരിടും. ഒരു ജാമ്യത്തിന് താന്‍ ശ്രമിക്കില്ല. ഇതിന് പിന്നിലൊക്കെയും രാഷ്ട്രീയ നീക്കമാണ്.’ പിടി തോമസ് പറഞ്ഞു.

കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരായ അഴിമതി കേസില്‍ നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞില്ല. പൊലീസ് സംഘത്തിനൊപ്പനാണ് വിജിലന്‍സ് സംഘം എത്തിയത്.

ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്നാണ് കുടുബം അറിയിച്ചിരിക്കുന്നത്. അദ്ദേഹം ചികിത്സാര്‍ത്ഥം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിജിലന്‍സ് സംഘം വീട്ടില്‍ പരിശോധന നടത്തുകയാണ്. ഡിവൈഎസ്പി അടക്കം പത്ത് പേരാണ് വീട്ടിലുള്ളത്. കേസില്‍ ഇ ശ്രീധരനെ സാക്ഷിയാക്കും. ഇന്നലെ വൈകിട്ടായിരുന്നു ഇബ്രാഹിം കുഞ്ഞിനെ ആശഉപത്രിയില്‍ പ്രവേശിച്ചത്. ഇക്കാര്യം ലേക്ക്‌ഷോര്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Next Story