‘അതു കൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു..’ വി ശിവന്‍കുട്ടിയെ സഭയില്‍ ഈണത്തിലും താളത്തിലും ട്രോളി പിടി തോമസ്
നിയമസഭാ കൈയ്യാങ്കളിക്കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വി ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പിടി തോമസ് എംഎല്‍എ. വി ശിവന്‍കുട്ടിക്ക് മന്ത്രായായിരിക്കാന് അര്‍ഹതയില്ലെന്ന് പറഞ്ഞ പിടി തോമസ് വി ശിവന്‍കുട്ടിയെ പരിഹസിച്ച് കുഞ്ചന്‍ നമ്പ്യാരുടെ പാട്ടുകളും നിയമസഭയില്‍ പാടി. ഇപ്പോള്‍ ആന കരിമ്പിന് കാട്ടില്‍ കയറിയ പോലെ എന്നല്ല ശിവന്‍കുട്ടി നിയമസഭയില്‍ കയറിയതു പോലെയെന്നാണ് ലോകത്തെമ്പാടും പറയുന്നതെന്ന് പിടി തോമസ് പറഞ്ഞു. ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള കേസിലെ വിധിയില്‍ ഏറ്റവും […]
30 July 2021 7:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ കൈയ്യാങ്കളിക്കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വി ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പിടി തോമസ് എംഎല്‍എ. വി ശിവന്‍കുട്ടിക്ക് മന്ത്രായായിരിക്കാന് അര്‍ഹതയില്ലെന്ന് പറഞ്ഞ പിടി തോമസ് വി ശിവന്‍കുട്ടിയെ പരിഹസിച്ച് കുഞ്ചന്‍ നമ്പ്യാരുടെ പാട്ടുകളും നിയമസഭയില്‍ പാടി.
ഇപ്പോള്‍ ആന കരിമ്പിന് കാട്ടില്‍ കയറിയ പോലെ എന്നല്ല ശിവന്‍കുട്ടി നിയമസഭയില്‍ കയറിയതു പോലെയെന്നാണ് ലോകത്തെമ്പാടും പറയുന്നതെന്ന് പിടി തോമസ് പറഞ്ഞു. ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള കേസിലെ വിധിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് കെഎം മാണിയുടെ ആത്മാവായിരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
കേരളനിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു 2015 മാര്‍ച്ച് 13. ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിന്രെ യശസ് ഇടതു മുന്നണി കളങ്കപ്പെടുത്തിയ കറുത്ത വെള്ളിയാഴ്ച. കേരള നിയമ സഭയ്ക്ക് എക്കാലവും ഇതൊരു ദുഖവെള്ളിയാഴ്ചയായി മാറിയിരിക്കുകയാണ്. സ്പീക്കറുട കസേര എടുത്തെറിഞ്ഞ് തകര്‍ത്തു. എമര്‍ജന്‍സി ലാമ്പുകള്‍, കമ്പ്യൂട്ടറുകള്‍, മോണിറ്ററുകള്‍, കസേരകള്‍, മേശകള്‍ തുടങ്ങി കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തു മുന്നേറിയ സംഘത്തിന്റെ പ്രവര്‍ത്തനം ക്രിമിനലുകള്‍ക്ക് പോലും ലജ്ജ തോന്നുന്നതായിരുന്നു.
ഒപ്പം കുഞ്ചന്‍ നമ്പ്യാരുടെ വരികളും പിടി തോമസ് സഭയില്‍ പരാമര്‍ശിച്ചു,
‘അടിച്ചു പൊളിക്കണം… ഉരുളികള്‍, കിണ്ടികളൊക്കെയുടച്ചു. ചിരവയെടുത്തത് തീയിലെരിച്ചു, അരകല്ലങ്ങ് കുളത്തിലെറിഞ്ഞു. അത് കൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു. ഇതായിരുന്നു നിയമസഭയിലെ ചിത്രം’ പിടി തോമസ് പറഞ്ഞു.
ആശാനക്ഷരം ഒന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന് എന്ന ചൊല്ല് ശിവന്‍കുട്ടിയെ കുറിച്ച് പണ്ടേ എഴുതിയതാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ വിദ്യാഭ്യാസ മന്ത്രിക്ക് കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാതൃകാ പുരുഷനാവാന്‍ പറ്റുമോ. ഈ മന്ത്രിക്ക് കേരളത്തിലെ അധ്യാകര്‍ക്ക് നേതൃത്വം കൊടുക്കാന്‍ കഴിയുമോ. ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രായിരിക്കുന്ന കാലഘട്ടത്തിലെ എല്ലാ കോഴ്സുകളുടെയും അംഗീകാരം വിദേശ സര്‍വകലാശാലകളും കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളും നിരസിക്കാനുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. മുഖ്യമന്ത്രിയുടെ മറുപടി കേട്ടപ്പോള്‍ ഞങ്ങളണോ പ്രതികളെന്ന് സംശയിച്ചു പോയെന്നും പിടി തോമസ് പറഞ്ഞു.