Top

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ബാലാവകാശ കമ്മീഷന്‍ എത്തിയത് തീപിടുത്തം ഉണ്ടാവുന്നിടത്ത് അഗ്‌നിശമനസേന എത്തുന്ന വേഗത്തില്‍: പിടി തോമസ്

കൊച്ചി: സിപിഐഎം അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തെരുവ് യുദ്ധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്ന ആരോപണവുമായി പിടി തോമസ് എംഎല്‍എ. നിയമസഭാ സ്പീക്കര്‍ ബ്രാഞ്ച് സെക്രട്ടറി പദവിയിലേക്ക് താഴ്ത്തികെട്ടരുതെന്നും പിടി തോമസ് എംഎല്‍എ വിമര്‍ശിച്ചു. ബെംഗ്‌ളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇഡി റെയിഡിന് പിന്നാലെയുണ്ടായ ബാലാവകാശ കമ്മീഷന്റെ ഇടപെടലിനേയും നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ നടപടിയേയും ചോദ്യം ചെയ്ത് കൊണ്ടായിരുന്നു പിടി തോമസ് എംഎല്‍എയുടെ പ്രതികരണം. ‘വാളയാര്‍ കേസിലോ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന പിഞ്ചുകുഞ്ഞിനെ […]

7 Nov 2020 1:48 AM GMT

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ബാലാവകാശ കമ്മീഷന്‍ എത്തിയത് തീപിടുത്തം ഉണ്ടാവുന്നിടത്ത് അഗ്‌നിശമനസേന എത്തുന്ന വേഗത്തില്‍: പിടി തോമസ്
X

കൊച്ചി: സിപിഐഎം അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തെരുവ് യുദ്ധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്ന ആരോപണവുമായി പിടി തോമസ് എംഎല്‍എ. നിയമസഭാ സ്പീക്കര്‍ ബ്രാഞ്ച് സെക്രട്ടറി പദവിയിലേക്ക് താഴ്ത്തികെട്ടരുതെന്നും പിടി തോമസ് എംഎല്‍എ വിമര്‍ശിച്ചു.

ബെംഗ്‌ളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇഡി റെയിഡിന് പിന്നാലെയുണ്ടായ ബാലാവകാശ കമ്മീഷന്റെ ഇടപെടലിനേയും നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ നടപടിയേയും ചോദ്യം ചെയ്ത് കൊണ്ടായിരുന്നു പിടി തോമസ് എംഎല്‍എയുടെ പ്രതികരണം.

‘വാളയാര്‍ കേസിലോ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവര്‍ക്ക് എതിരെയോ വായ തുറക്കാത്ത ബാലാവകാശ കമ്മീഷന്‍ ലഹരിക്കടത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ ഓടിയെത്തിയത് തീപിടുത്തം ഉണ്ടാവുന്നിടത്ത് അഗ്‌നിശമനസേന എത്തുന്ന വേഗത്തിലാണ്.’ പിടി തോമസ് കുറ്റപ്പെടുത്തി.

ലൈഫ് മിഷന്‍ പദ്ധതി തടയാന്‍ ശ്രമിക്കുന്നുവെന്ന ജയിംസ് മാത്യൂ എംഎല്‍എയുടെ പരാതിയില്‍ നിയമസഭാ എത്തിക്സ് കമ്മിറ്റി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനോട് വിശദീകരണം നല്‍കിയിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിശദീകരണം നല്‍കണമെന്നും അറിയിച്ചിരുന്നു. ഈ നടപടിയില്‍ പ്രതികരിച്ചുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ സ്പീക്കര്‍ക്കെതിരെ ശക്തമായി മുന്നോട്ടുവരാന്‍ നിര്‍ബന്ധിതരാകുമെന്ന് ഓര്‍മ്മപ്പെടുത്തുന്നുവെന്നും പിടി തോമസ് എംഎല്‍എ പറഞ്ഞു.

പിടി തോമസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

‘ലഹരിമരുന്നു കേസില്‍ അകപ്പെട്ട സിപിഐഎം പാര്‍ട്ടി സെക്രട്ടറി കൊടിയേരിയുടെ മകനെ ഇഡി ചോദ്യം ചെയ്തപ്പോഴും പിണറായിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഹാജരാകാന്‍ നോട്ടീസ് കൊടുത്തപ്പോഴും പിണറായി വിജയന്റെയും കോടിയേരിയുടെയും യഥാര്‍ത്ഥ മുഖം കേരളം കണ്ടു .നിയന്ത്രണം വിട്ടു പോയ സിപിഐഎം അന്വേഷണ ഏജന്‍സി ക്കെതിരെ തെരുവ് യുദ്ധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

വിറളിപൂണ്ട സിപിഎം ബാലാവകാശ കമ്മീഷനെയും നിയമസഭാ കമ്മിറ്റിയെയും എല്ലാം ഇതിനായി രംഗത്തിറങ്ങിയിരിക്കുകയാണ്.
വാളയാര്‍ കേസിലോ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവര്‍ക്ക് എതിരെയോ വായ തുറക്കാത്ത ബാലാവകാശ കമ്മീഷന്‍ ലഹരി
കടത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ ഓടിയെത്തിയത് തീപിടുത്തം ഉണ്ടാവുന്നിടത്ത് അഗ്‌നിശമനസേന എത്തുന്ന വേഗത്തിലാണ്.
ജെയിംസ് മാത്യു എംഎല്‍എ യുടെ കത്ത് കിട്ടുന്നതും സ്പീക്കര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതും ഞൊടിയിട കൊണ്ടാണ്.
ബഹു നിയമസഭാ സ്പീക്കര്‍ താന്‍ ഇരിക്കുന്ന കസേര മാന്യത കളങ്കപ്പെടുത്തരുത്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ സ്പീക്കര്‍ക്കെതിരെ ശക്തമായി മുന്നോട്ടുവരാന്‍ നിര്‍ബന്ധിതരാകുമെന്ന് ഓര്‍മ്മപ്പെടുത്തുന്നു. സ്പീക്കര്‍ പദവി ബ്രാഞ്ച് സെക്രട്ടറി പദവിയിലേക്ക് താഴ്ത്തി കെട്ടരുതെന്നും ഓര്‍മ്മിപ്പിക്കുന്നു.’

Next Story