ഇറങ്ങിയ ഹൈറേഞ്ചിലേക്ക് ഇത്തവണ കയറുന്നില്ല; തൃക്കാക്കരയില്തന്നെ ലക്ഷ്യമിട്ട് പിടി തോമസ്
കൊച്ചി: ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക തൃക്കാക്കരയില്നിന്നെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. ഇടുക്കിയിലേക്ക് പിടി തോമസിനെ പരിഗണിക്കുന്നെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് അറിയിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലേക്ക് പിടി തോമസ് തിരിച്ചെത്തണമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്. എന്നാല്‍, തല്ക്കാലം ഹൈറേഞ്ചിലേക്കില്ലെന്നാണ് പിടി തോമസ് പറയുന്നത്. ‘തൃക്കാക്കരയില്‍ മത്സരിക്കാനാണ് എനിക്ക് താല്പര്യം. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ച് മുന്നോട്ടുപോവും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കിയിലേക്ക് തിരിച്ചുപോവാന്‍ […]

കൊച്ചി: ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക തൃക്കാക്കരയില്നിന്നെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. ഇടുക്കിയിലേക്ക് പിടി തോമസിനെ പരിഗണിക്കുന്നെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് അറിയിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലേക്ക് പിടി തോമസ് തിരിച്ചെത്തണമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.
എന്നാല്‍, തല്ക്കാലം ഹൈറേഞ്ചിലേക്കില്ലെന്നാണ് പിടി തോമസ് പറയുന്നത്. ‘തൃക്കാക്കരയില്‍ മത്സരിക്കാനാണ് എനിക്ക് താല്പര്യം. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ച് മുന്നോട്ടുപോവും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കിയിലേക്ക് തിരിച്ചുപോവാന്‍ ആഗ്രഹിക്കുന്നില്ല’, പിടി തോമസ് പറഞ്ഞു, മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് പിടി തോമസ് ഹൈറേഞ്ചിറങ്ങി തൃക്കാക്കരയിലേക്കെത്തിയത്. സിറ്റിങ് എംഎല്‍എയായിരുന്ന ബെന്നി ബെഹനാന് പകരക്കാരനായെത്തി സീറ്റ് നിലനിര്‍ത്തുകയും ചെയ്തു. എല്‍ഡിഎഫിന്റെ സെബാസ്റ്റ്യന്‍ പോളിനെ 16,000 വോട്ടുകള്‍ക്ക് തോല്പിച്ചായിരുന്നു പിടിയുടെ വിജയം. തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം തൃക്കാക്കരയില്‍ യുഡിഎഫിന് ലഭിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പിടി തോമസ് മണ്ഡലത്തില്‍ രണ്ടാം അങ്കത്തിന് താല്പര്യം പ്രകടിപ്പിക്കുന്നത്. തൃക്കാക്കര കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പിടി തോമസ് കടന്നുകഴിഞ്ഞിട്ടുണ്ട്.