Top

കള്ളപ്പണ സംഘത്തലവന്‍ പിടി തോമസ് ? സമഗ്രമായ അന്വേഷണം വേണം ; എഎ റഹിമിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

‘കള്ളപ്പണ സംഘവുമായി കോണ്‍ഗ്രസ്സ് എംഎല്‍എക്കുള്ള ബന്ധം എന്ത് ?’ എന്ന പേരില്‍ എഎ റഹിം പോസ്റ്റ് ചെയ്തിരിക്കുന്ന ഫേസ്ബുക് കുറിപ്പ് മിനിറ്റുകള്‍ കൊണ്ട് ലക്ഷകണക്കിന് ആളുകളിലേക്കാണ് എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഒരു എംഎല്‍എയുടെ പങ്കും, പങ്കാളിത്തവും എന്താണ്?, അദ്ദേഹത്തിനെതിരെ സമഗ്രമായ അന്വേഷണം വേണം, കുറിപ്പില്‍ പറയുന്നു.

9 Oct 2020 12:26 AM GMT

കള്ളപ്പണ സംഘത്തലവന്‍ പിടി തോമസ് ? സമഗ്രമായ അന്വേഷണം വേണം ; എഎ റഹിമിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു
X

പിടി തോമസിന് കള്ളപ്പണ സംഘവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. ‘കള്ളപ്പണ സംഘവുമായി കോണ്‍ഗ്രസ്സ് എംഎല്‍എക്കുള്ള ബന്ധം എന്ത് ?’ എന്ന പേരില്‍ എഎ റഹിം പോസ്റ്റ് ചെയ്തിരിക്കുന്ന ഫേസ്ബുക് കുറിപ്പ് മിനിറ്റുകള്‍ കൊണ്ട് ലക്ഷകണക്കിന് ആളുകളിലേക്കാണ് എത്തിയിരിക്കുന്നത്.

കള്ളപ്പണം പിടിച്ചെടുക്കാനായി രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയിഡ് നടന്നിട്ടുള്ളത്. ഈ സംഘങ്ങളുടെ തലവന്‍ പിടി തോമസ് ആണെന്നാണ് ലഭിക്കുന്ന വിവരം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഒരു എംഎല്‍എയുടെ പങ്കും, പങ്കാളിത്തവും എന്താണ്?, അദ്ദേഹത്തിനെതിരെ സമഗ്രമായ അന്വേഷണം വേണം, കുറിപ്പില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

‘ഇന്നലെ, ആദായ നികുതി വകുപ്പിന്റെ റെയിഡില്‍ കൊച്ചിയില്‍ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്തു. റെയിഡിനിടയില്‍ കള്ളപ്പണക്കാര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ് എംഎല്‍എ ഓടി രക്ഷപ്പെട്ടതായാണ് വാര്‍ത്ത.താന്‍ ഓടിയില്ലെന്നും എന്നാല്‍ കള്ളപ്പണ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു എന്നും ശ്രീ പി ടി തോമസ് എംഎല്‍എ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം. ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്തു തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ല.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഒരു എംഎല്‍എ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയിഡ് നടന്നതായി മനസ്സിലാക്കുന്നത്. ഈ സംഘങ്ങളുടെ തലവന്‍ ശ്രീ പി ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം.

കള്ളപ്പണ സംഘവുമായി എംഎല്‍എ യ്ക്കുള്ള ബന്ധം എന്താണ്? ഈ ഇടപാടില്‍ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുന്‍പ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടില്‍ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്?

സമഗ്രമായ അന്വഷണം ആവശ്യമാണ്. അദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകളുടെ വളര്‍ച്ച പരിശോധിക്കണം.ബിനാമി ഇടപാടുകളും അന്വഷിക്കണം.കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദര്‍ മാറ്റിവച്ചു പോകാന്‍ കെപിസിസി, തങ്ങളുടെ നേതാക്കള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കണം.

ഖദറില്‍ ഗാന്ധിയുടെ ഓര്‍മയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത് ശ്രീ പി ടി തോമസിനെ ഉപദേശിക്കാന്‍ അഭിമാന ബോധമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തയ്യാറാകണം.’

ഇന്നലെ, ആദായ നികുതി വകുപ്പിന്റെ റെയിഡിൽ കൊച്ചിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്തു.റെയിഡിനിടയിൽ കള്ളപ്പണക്കാർക്ക്…

A A Rahim द्वारा इस दिन पोस्ट की गई गुरुवार, 8 अक्तूबर 2020

അതേസമയം ഈ വിഷയത്തില്‍ പിടി തോമസ് എംഎല്‍എയുടെ പ്രതികരണം, ‘സംഭവസ്ഥലത്ത് താന്‍ മറ്റൊരാവശ്യത്തിനായി പോയിരുന്നു എന്നും എന്നാല്‍ ഉദ്യോഗസ്ഥരെ കണ്ട് ഓടി പോകാന്‍ ശ്രമിചിട്ടില്ല എന്നുമാണ്. തന്റെ മുന്‍ ഡ്രൈവറുടെ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ടാണ് സംഭവസ്ഥലത്ത് പോയതെന്നും മടങ്ങുന്ന വഴി ചിലര്‍ അവിടേക്ക് പോകുന്നത് കണ്ടെന്നും എംഎല്‍എ പറയുന്നു. പിന്നീടാണ് അത് ആദായനികുതി ഉദ്യോഗസ്ഥരാണെന്ന് മനസ്സിലാകുന്നതെന്ന് പിടി തോമസ് കൂട്ടിച്ചേര്‍ക്കുന്നു.

കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ പണം കണ്ടെടുക്കുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ സ്ഥലത്തുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നുമായിരുന്നു പ്രചാരണം. ഇതില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തുമ്പോള്‍ വീട്ടുടമയായ രാജീവന്‍, സ്ഥലമിടപാടിന് വന്ന രാധാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഉണ്ടായിരുന്നത് താനാണ് എന്ന് എംഎല്‍എ സ്ഥിരീകരിച്ചു.

Next Story