Top

‘ജനാധിപത്യത്തെ രണ്ടുകിലോ അരിക്ക് വിലയ്‌ക്കെടുക്കാനുള്ള ശ്രമത്തിലാണ് ട്വന്റിട്വന്റി’; എറണാകുളത്ത് സിപിഐഎമ്മുമായി ധാരണയിലെന്ന് പിടി തോമസ്; വാദം, മറുവാദം

കൊച്ചി: ജനാധിപത്യത്തെ രണ്ട് കിലോ അരി കാട്ടി വിലക്ക് മേടിക്കാനുള്ള ശ്രമത്തിലാണ് കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയെന്ന് കോണ്‍ഗ്രസ് നേതാവും തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പിടി തോമസ്. ട്വന്റി ട്വന്റിക്ക് പിന്നില്‍ പിണറായി വിജയനാണെന്നും പി.ടി ആരോപിച്ചു. എന്നാല്‍ പി.ടി തോമസിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ യുഡിഎഫിന്റെ പരാജയഭീതിയാണെന്നാണ് ട്വന്റിട്വന്റിയുടെ വാദം. തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത പ്രതിരോധത്തിലാണ് ജില്ലയില്‍ മുന്നണികള്‍. യുഡിഎഫിന്റെ ശക്തി കേന്ദ്രമായ എറണാകുളം ജില്ലയില്‍ ഇത്തവണ മല്‍സരം കടക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ […]

3 April 2021 10:48 AM GMT

‘ജനാധിപത്യത്തെ രണ്ടുകിലോ അരിക്ക് വിലയ്‌ക്കെടുക്കാനുള്ള ശ്രമത്തിലാണ് ട്വന്റിട്വന്റി’; എറണാകുളത്ത് സിപിഐഎമ്മുമായി ധാരണയിലെന്ന് പിടി തോമസ്; വാദം, മറുവാദം
X

കൊച്ചി: ജനാധിപത്യത്തെ രണ്ട് കിലോ അരി കാട്ടി വിലക്ക് മേടിക്കാനുള്ള ശ്രമത്തിലാണ് കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയെന്ന് കോണ്‍ഗ്രസ് നേതാവും തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പിടി തോമസ്. ട്വന്റി ട്വന്റിക്ക് പിന്നില്‍ പിണറായി വിജയനാണെന്നും പി.ടി ആരോപിച്ചു. എന്നാല്‍ പി.ടി തോമസിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ യുഡിഎഫിന്റെ പരാജയഭീതിയാണെന്നാണ് ട്വന്റിട്വന്റിയുടെ വാദം. തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത പ്രതിരോധത്തിലാണ് ജില്ലയില്‍ മുന്നണികള്‍.

യുഡിഎഫിന്റെ ശക്തി കേന്ദ്രമായ എറണാകുളം ജില്ലയില്‍ ഇത്തവണ മല്‍സരം കടക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ട്വന്റിട്വന്റിക്ക് കഴിഞ്ഞോ എന്ന ആശങ്കയാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ട്വന്റി ട്വന്റിക്കെതിരെ കടുത്ത വിമര്‍ശനവുമായി പിടി തോമസ് രംഗത്തെത്തിയത്.

എറണാകുളം ജില്ലയില്‍ ട്വന്റിട്വന്റിയും സിപിഐഎമ്മും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുവെന്ന് പിടി തോമസ് ആരോപിച്ചു. പിണറായി വിജയന്‍ അമേരിക്കയില്‍ ചികില്‍സക്കായി പോയപ്പോള്‍ അവിടെ വ്യവസായികളുടെ സമ്മേളനം സംഘടിപ്പിക്കാനും ഫണ്ട് സ്വരൂപിക്കാനും മുന്നില്‍ നിന്നത് കിറ്റക്‌സ് കമ്പനി എംഡിയാണ്. കൊച്ചിയിലെ കടമ്പ്രയാറിനെ മാലിന്യം കൊണ്ട് മൂടുന്ന കമ്പനിയെ രക്ഷിക്കുന്നത് പിണറായി വിജയനാണെന്നും പിടി തോമസ് കുറ്റപ്പെടുത്തി.

കിഴക്കമ്പലം കമ്പിനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ മാത്രമുള്ളതാണ്. ജനാധിപത്യത്തെ രണ്ട് കിലോ അരി കാട്ടി വിലയ്ക്ക് വാങ്ങാനാണ് ട്വന്റിട്വന്റി ശ്രമിക്കുന്നതെന്നും പിടി തോമസ് പറഞ്ഞു.

എന്നാല്‍ പി.ടി.തോമസിന്റെ ആരോപണങ്ങള്‍ ജനം തിരസ്‌കരിക്കുന്ന നേതാക്കളുടെയും പാര്‍ട്ടികളുടേയും കോലാഹലം മാത്രമാണെന്നാണ് ട്വന്റിട്വന്റിയുടെ മറുവാദം. പാര്‍ട്ടിയുടെ യൂത്ത് വിങ്ങ് കോഡിനേറ്ററും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകനുമായ വര്‍ഗീസ് ജോര്‍ജ് ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ട്വന്റിട്വന്റിയുടെ പ്രവര്‍ത്തനം നന്നായി അറിയാവുന്ന ജനസമൂഹമുള്ള നാടെന്ന നിലയിലാണ് കിഴക്കമ്പലത്തിന് ചുറ്റുമുള്ള മണ്ഡലങ്ങള്‍ തെരെഞ്ഞെടുത്തതെന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആരെങ്കിലും നിലവിലെ എംഎ എ ാര്‍ക്ക് എതിരെ വോട്ടു ചെയ്താല്‍ എന്താണ് കുഴപ്പമെന്നും വര്‍ഗീസ് ജോര്‍ജ് ചോദിക്കുന്നു.
ബൈറ്റ്.

കേരളം മുഴുവന്‍ സംഘടനാ ശേഷിയും ശക്തിയുമുള്ള സിപിഐഎം എന്തിനാണ് ട്വന്റിട്വന്റി പോലൊരു സംവിധാനത്തെ ബി ടീമായി രംഗത്തിറക്കുന്നതെന്ന ചോദ്യവും വര്‍ഗീസ് ജോര്‍ജ് പി.ടി തോമസിന്റെ ആരോപണത്തിനെതിരെ ഉയര്‍ത്തുന്നുണ്ട്. മാലിന്യപ്രശ്‌നത്തിന്റെ ആരോപണങ്ങള്‍ വര്‍ഷങ്ങളായുണ്ട് എന്നാല്‍ പൊലൂഷന്‍ കണ്‍ഡ്രോള്‍ ബോര്‍ഡടക്കം സര്‍ക്കാര്‍ സംവിധാനം കയ്യിലുണ്ടായിരുന്ന കാലത്ത് എന്തേ കോണ്‍ഗ്രസ് ഈ പ്രശ്‌നം കണ്ടെത്തി നടപടി എടുക്കാത്തതെന്നും വര്‍ഗീസ് ജോര്‍ജ് ചോദിക്കുന്നു.

Next Story