Top

‘ട്വന്റി 20ക്ക് പിന്നില്‍ സിപിഐഎം അജണ്ട’; തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയെ മുഖ്യമന്ത്രി നിര്‍ബന്ധിച്ച് നിര്‍ത്തിയതെന്ന് പിടി തോമസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി 20യുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നില്‍ സിപിഐഎം അജണ്ടയാണെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിടി തോമസ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ ഉണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും അദ്ദേഹം നിര്‍ബന്ധിച്ചിട്ടാണ് ട്വന്റി 20 മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നും പിടി തോമസ് സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. ട്വന്റി 20 ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തൃക്കാക്കര ഇല്ലായിരുന്നെന്നും പിടി തോമസ് പറഞ്ഞു. പിടി തോമസിന്റെ വാക്കുകള്‍: ”നീക്കത്തിന് […]

25 March 2021 7:55 AM GMT

‘ട്വന്റി 20ക്ക് പിന്നില്‍ സിപിഐഎം അജണ്ട’; തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയെ മുഖ്യമന്ത്രി നിര്‍ബന്ധിച്ച് നിര്‍ത്തിയതെന്ന് പിടി തോമസ്
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി 20യുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നില്‍ സിപിഐഎം അജണ്ടയാണെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിടി തോമസ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ ഉണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും അദ്ദേഹം നിര്‍ബന്ധിച്ചിട്ടാണ് ട്വന്റി 20 മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നും പിടി തോമസ് സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. ട്വന്റി 20 ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തൃക്കാക്കര ഇല്ലായിരുന്നെന്നും പിടി തോമസ് പറഞ്ഞു.

പിടി തോമസിന്റെ വാക്കുകള്‍: ”നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടെന്നാണ് എനിക്ക് കിട്ടിയ വിവരം. കാരണം ട്വന്റി 20 ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തൃക്കാക്കര ഇല്ലായിരുന്നു. മുഖ്യമന്ത്രി നിര്‍ബന്ധിച്ചിട്ടാണ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കാരണം കോണ്‍ഗ്രസിന്റെ കുറച്ചു വോട്ട് മാറ്റാന്‍ കഴിയുമോ എന്നൊരു ആലോചന ഇതില്‍ നടന്നിട്ടുണ്ട്. കേരളത്തില്‍ യുഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടുന്ന ജില്ലയാണ് എറണാകുളം. നിലവില്‍ ഒന്‍പത് സീറ്റുകളുണ്ട്. അത് 13, 14 ആവാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ള മൂന്നു, നാല് സീറ്റുകളിലാണ് ട്വന്റി 20 സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്. ഇതിന്റെ പിന്നില്‍ സിപിഐഎം അജണ്ടയുണ്ട്.”

”വ്യക്തിയുടെ ജനാധിപത്യ ബോധത്തെ സാമ്പത്തികസ്വാധീനം കൊണ്ട് നേടാമെന്നത് വെല്ലുവിളിക്കേണ്ടത് തന്നെയാണ്. നാളെ അദാനി എന്ന മുതലാളി കേരളത്തില്‍ 140 മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക, 1520 കോടി രൂപ കൊടുക്കുക, കിറ്റ് കൊടുക്കുക, അതിന്റെ പേരില്‍ ജയിച്ച് അദാനിയുടെ നോമിനി കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന ജനാധിപത്യ വിരുദ്ധരൂപത്തിന്റെ ചെറിയ പതിപ്പാണ് ഇവിടെ നടക്കുന്നത്.”

Next Story