Top

‘കടകള്‍ തുറന്നിരുന്നെങ്കില്‍ തെരുവ് ഗായകന് അന്നം മുട്ടുമായിരുന്നില്ല’; വിമര്‍ശനവുമായി പി.ടി തോമസ്

തിരുവനന്തപുരം: തെരുവ് ഗായകന്‍ സാമ്പത്തിക പ്രതിസന്ധി കാരണം അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന് പോസ്റ്റര്‍ സംഭവത്തില്‍ വിമര്‍ശനവുമായി പി.ടി തോമസ്. വ്യാപാരി വ്യവസായികള്‍ പരിമിതമായിട്ടെങ്കിലും തങ്ങളുടെ സ്ഥാപനം തുറക്കണമെന്ന ആവശ്യവും തെരുവ് ഗായകന്‍ റൊണാള്‍ഡിന്റെ ദുരിതവും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നതാണ്. കടകള്‍ തുറന്നിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ അന്നം മുട്ടുമായിരുന്നില്ലെന്നും പിടി തോമസ് പറഞ്ഞു. റൊണാള്‍ഡിനെ പി.ടി തോമസ് ഇന്ന് സന്ദര്‍ശിച്ചിരുന്നു. ”കോവിഡ് മഹാമാരിയുടെ ദുരിതം പേറുന്ന റൊണാള്‍ഡിന്റെ കഥ ആരെയും വേദനിപ്പിക്കുന്നതാണ്. വ്യാപാരി വ്യവസായികള്‍ പരിമിതമായിട്ടെങ്കിലും തങ്ങളുടെ സ്ഥാപനം തുറക്കണമെന്ന ആവശ്യവും […]

14 July 2021 10:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കടകള്‍ തുറന്നിരുന്നെങ്കില്‍ തെരുവ് ഗായകന് അന്നം മുട്ടുമായിരുന്നില്ല’; വിമര്‍ശനവുമായി പി.ടി തോമസ്
X

തിരുവനന്തപുരം: തെരുവ് ഗായകന്‍ സാമ്പത്തിക പ്രതിസന്ധി കാരണം അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന് പോസ്റ്റര്‍ സംഭവത്തില്‍ വിമര്‍ശനവുമായി പി.ടി തോമസ്. വ്യാപാരി വ്യവസായികള്‍ പരിമിതമായിട്ടെങ്കിലും തങ്ങളുടെ സ്ഥാപനം തുറക്കണമെന്ന ആവശ്യവും തെരുവ് ഗായകന്‍ റൊണാള്‍ഡിന്റെ ദുരിതവും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നതാണ്. കടകള്‍ തുറന്നിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ അന്നം മുട്ടുമായിരുന്നില്ലെന്നും പിടി തോമസ് പറഞ്ഞു. റൊണാള്‍ഡിനെ പി.ടി തോമസ് ഇന്ന് സന്ദര്‍ശിച്ചിരുന്നു.

”കോവിഡ് മഹാമാരിയുടെ ദുരിതം പേറുന്ന റൊണാള്‍ഡിന്റെ കഥ ആരെയും വേദനിപ്പിക്കുന്നതാണ്. വ്യാപാരി വ്യവസായികള്‍ പരിമിതമായിട്ടെങ്കിലും തങ്ങളുടെ സ്ഥാപനം തുറക്കണമെന്ന ആവശ്യവും റൊണാള്‍ഡിന്റെ ദുരിതവും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നതാണ്. കടകള്‍ തുറന്നിരുന്നു എങ്കില്‍ തെരുവ് ഗായകന് അന്നം മുട്ടുമായിരുന്നില്ല. ഇങ്ങനെ എത്രയെത്ര പേരാണ് ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്നത്. കടകള്‍ തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് ധിക്കാരവും, പൊട്ടക്കിണറ്റിലെ തവളയോട് തന്റെ ഗവണ്മെന്റിനെ ഉപമിച്ച കിറ്റക്ക്‌സ് മുതലാളിയോട്മൃ ദുസമീപനവും മുഖ്യമന്ത്രിയുടെ വേറിട്ട രണ്ട് മുഖങ്ങള്‍ ആണ്. മാലോകര്‍ എന്ത് മനസിലാക്കണം.”

പി.ടി തോമസ്

റൊണാള്‍ഡിന് വീടുവെച്ചു നല്‍കാന്‍ ചിലര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും അതിന് ആവശ്യമായ ഭൂമി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും പി ടി തോമസ് എംഎല്‍എ അറിയിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് പ്രതിസന്ധിയിലെത്തിയതോടെയാണ് ഇരുകാലുകളും തളർന്ന റൊണാള്‍ഡ് തന്റെ മുച്ചക്ര വാഹാനത്തില്‍ ‘വില്‍ക്കാനുണ്ട് വൃക്കയും കരളും’ എന്ന പോസ്റ്റര്‍ പതിപ്പിച്ചത്. ഇത് വാര്‍ത്തയായതോടെയാണ് മന്ത്രിയും എംഎല്‍എയും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. റൊണാള്‍ഡിന്റെ ജയിലിലായ മകന് നിയമസഹായം നല്‍കുമെന്നും രോഗബാധിതനായ മറ്റൊരു മകന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി ആന്റണി രാജു ഉറപ്പു നല്‍കി.

Next Story