Top

‘ഊരാളുങ്കലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടോ?’; അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപാടുകളും അന്വേഷിക്കണമെന്ന് പി ടി തോമസ്

‘മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു മാസക്കാലം തന്റെ മണ്ഡലമായ തൃക്കാക്കരയില്‍ സത്യാഗ്രഹം നടത്തും. ‘

30 Oct 2020 4:03 AM GMT

‘ഊരാളുങ്കലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടോ?’; അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപാടുകളും അന്വേഷിക്കണമെന്ന് പി ടി തോമസ്
X

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസ് വീണ്ടും രംഗത്ത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനോ അവരുടെ ഐ ടി സ്ഥാപനത്തിനോ ആനുകൂല്യം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു. ഊരാളുങ്കല്‍ സൊസൈറ്റിയില്‍ തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന്‍ വഴി പിണറായി വിജയന്‍ നടത്തുന്ന ഇടപാടുകള്‍ അന്വേഷിക്കണമെന്നും പി ടി തോമസ് പറഞ്ഞു.

ശിവശങ്കര ചെയ്തികളില്‍ മുഖ്യപങ്കാളിത്തം മുഖ്യമന്ത്രിക്കാണെന്ന് പി ടി തോമസ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ കേസുകളിലെ പങ്കാളിത്തം അന്വേഷിക്കണം.

പി ടി തോമസ്

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു മാസക്കാലം തന്റെ മണ്ഡലമായ തൃക്കാക്കരയില്‍ സത്യാഗ്രഹം നടത്തും. എന്‍ഐഎ അന്വേഷണം അപൂര്‍ണമാണ്. മെല്ലെപോക്കില്‍ കടുത്ത ആശങ്കയുണ്ടെന്നും പിടി തോമസ് പ്രതികരിച്ചു.

Next Story