Top

കിലിയന്‍ എംബാപ്പെയ്ക്കു പിന്നാലെ സഹോദരന്‍ എഥാന്‍ എംബാപ്പെയും പി.എസ്.ജിയില്‍

ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെയുടെ സഹോദരനും പി.എസ്.ജിയില്‍. ഇളയ സഹോദരനായ എഥാന്‍ എംബാപ്പെയാണ് ഫ്രഞ്ച് ലീഗിലെ സൂപ്പര്‍ ക്ലബിന്റെ യൂത്ത് ടീമുമായി കരാര്‍ ഒപ്പുവച്ചത്. 15-കാരനായ എഥാന് മൂന്നു വര്‍ഷത്തെ കരാറാണ് പി.എസ്.ജി. ഓഫര്‍ ചെയ്തിരിക്കുന്നത്. ഇതോടെ 2024 വരെ എഥാന്‍ പി.എസ്.ജിക്കൊപ്പമുണ്ടാകും. അതേസമയം ചേട്ടന്‍ എംബാപ്പെയ്ക്ക് പി.എസ്.ജിയില്‍ ഇനി ഒരു വര്‍ഷം കൂടിയാണ് കരാര്‍ ശേഷിക്കുന്നത്. കിലിയന്‍ എംബാപ്പെയ്ക്കായി യൂറോപ്പിലെ മുന്‍നിര ക്ലബുകള്‍ ക്യൂ നില്‍ക്കുകയാണ്. എന്നാല്‍ താരത്തെ വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് പി.എസ്.ജി. ഫ്രഞ്ച് ലീഗും […]

27 Jun 2021 5:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിലിയന്‍ എംബാപ്പെയ്ക്കു പിന്നാലെ സഹോദരന്‍ എഥാന്‍ എംബാപ്പെയും പി.എസ്.ജിയില്‍
X

ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെയുടെ സഹോദരനും പി.എസ്.ജിയില്‍. ഇളയ സഹോദരനായ എഥാന്‍ എംബാപ്പെയാണ് ഫ്രഞ്ച് ലീഗിലെ സൂപ്പര്‍ ക്ലബിന്റെ യൂത്ത് ടീമുമായി കരാര്‍ ഒപ്പുവച്ചത്.

15-കാരനായ എഥാന് മൂന്നു വര്‍ഷത്തെ കരാറാണ് പി.എസ്.ജി. ഓഫര്‍ ചെയ്തിരിക്കുന്നത്. ഇതോടെ 2024 വരെ എഥാന്‍ പി.എസ്.ജിക്കൊപ്പമുണ്ടാകും. അതേസമയം ചേട്ടന്‍ എംബാപ്പെയ്ക്ക് പി.എസ്.ജിയില്‍ ഇനി ഒരു വര്‍ഷം കൂടിയാണ് കരാര്‍ ശേഷിക്കുന്നത്.

കിലിയന്‍ എംബാപ്പെയ്ക്കായി യൂറോപ്പിലെ മുന്‍നിര ക്ലബുകള്‍ ക്യൂ നില്‍ക്കുകയാണ്. എന്നാല്‍ താരത്തെ വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് പി.എസ്.ജി. ഫ്രഞ്ച് ലീഗും പി.എസ്.ജിയും വിട്ടുപോകരുതെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ളവര്‍ എംബാപ്പേയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ുടിയേറ്റ കുടുംബത്തില്‍ 1998ലാണ് എംബാപ്പേ ജനിച്ചത്. പിതാവ് കാമറൂണ്‍ സ്വദേശിയും മാതാവ് അള്‍ജീരിയന്‍ സ്വദേശിയുമാണ്. മൊണാക്കോയിലൂടെ കരിയര്‍ തുടങ്ങിയ എംബാപ്പേ 2017ലാണ് പി.എസ്.ജിയിലെത്തുന്നത്.

Next Story

Popular Stories