Top

മുന്നാക്ക സംവരണം പ്രാബല്യത്തിലാക്കി പിഎസ്‌സി; ഒക്ടോബര്‍ 23 മുതല്‍ നിലവില്‍ വരും

കൊച്ചി: മുന്നാക്ക സംവരണം പ്രാബല്യത്തിലാക്കി പിഎസ്‌സി. സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങിയ ഒക്ടോബര്‍ 23 മുതല്‍ സംവരണം നടപ്പാക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം. ഒക്ടോബര്‍ 23 നോ അതിന് ശേഷമോ കാലാവധി അവസാനിക്കുന്ന തസ്തികകള്‍ നവംബര്‍ 14 വരെ നീട്ടിയിരിക്കുകയാണ്. ഇക്കാലയളവില്‍ അപേക്ഷ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അര്‍ഹരായവര്‍ക്ക് മുന്നാക്ക സംവരണ വിഭാഗത്തിന് അപേക്ഷിക്കാന്‍ അവസരം ലഭിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതാണ് സാമ്പത്തിക സംവരണം. […]

2 Nov 2020 4:39 AM GMT

മുന്നാക്ക സംവരണം പ്രാബല്യത്തിലാക്കി പിഎസ്‌സി; ഒക്ടോബര്‍ 23 മുതല്‍ നിലവില്‍ വരും
X

കൊച്ചി: മുന്നാക്ക സംവരണം പ്രാബല്യത്തിലാക്കി പിഎസ്‌സി. സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങിയ ഒക്ടോബര്‍ 23 മുതല്‍ സംവരണം നടപ്പാക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം.

ഒക്ടോബര്‍ 23 നോ അതിന് ശേഷമോ കാലാവധി അവസാനിക്കുന്ന തസ്തികകള്‍ നവംബര്‍ 14 വരെ നീട്ടിയിരിക്കുകയാണ്. ഇക്കാലയളവില്‍ അപേക്ഷ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അര്‍ഹരായവര്‍ക്ക് മുന്നാക്ക സംവരണ വിഭാഗത്തിന് അപേക്ഷിക്കാന്‍ അവസരം ലഭിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതാണ് സാമ്പത്തിക സംവരണം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പിഎസ്‌സിയുടെ നിര്‍ണായക തീരുമാനം.

Next Story