സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല; സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍
തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേര്‍സും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം പിഎസ്‌സി റാങ്ക് ഹോള്‍ഡേര്‍സ് പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 1.30 വരെ ചര്‍ച്ച നീണ്ടു. ഡിവൈഎഫ്‌ഐയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഡിവൈഎഫ്‌ഐ നേതാക്കള്‍ സമരം ചെയ്യുന്നവരുമായി സംസാരിച്ചിരുന്നു. പിന്നാലെ സമരം ചെയ്യുന്നവരെ ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് വിളിപ്പിക്കുകയായിരുന്നു. സമരക്കാരുടെ പ്രതിനിധികളായി […]

തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേര്‍സും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം പിഎസ്‌സി റാങ്ക് ഹോള്‍ഡേര്‍സ് പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 1.30 വരെ ചര്‍ച്ച നീണ്ടു.
ഡിവൈഎഫ്‌ഐയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഡിവൈഎഫ്‌ഐ നേതാക്കള്‍ സമരം ചെയ്യുന്നവരുമായി സംസാരിച്ചിരുന്നു. പിന്നാലെ സമരം ചെയ്യുന്നവരെ ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് വിളിപ്പിക്കുകയായിരുന്നു. സമരക്കാരുടെ പ്രതിനിധികളായി നാലു പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
തസ്തിക സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖയായി നല്‍കുന്നതുവരെ സമരം തുടരുമെന്ന് പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
- TAGS:
- DYFI
- PSC Protest