Top

പിഎസ്‌സി സമരം: ഉദ്യോഗാര്‍ത്ഥികളുമായുള്ള ഉദ്യോഗസ്ഥതല ചര്‍ച്ച വൈകിട്ട്, മന്ത്രിമാര്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായുള്ള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥതല ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്ന് വൈകിട്ട് നാലരയ്ക്ക് സെക്രട്ടറിയേറ്റില്‍. ഹോം സെക്രട്ടറി ടികെ ജോസ് ഐഎഎസ്, എഡിജിപി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. ഇതില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല. സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന എല്‍ജിഎസ്, സിപിഒ റാങ്ക് ലിസ്റ്റുകളിലെ മൂന്ന് പ്രതിനിധികളുമായാണ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മന്ത്രിമാരോ, ഉദ്യോഗസ്ഥരോ ആരെങ്കിലും ചര്‍ച്ചയ്ക്കായി മുന്നോട്ടുവരണമെന്നതായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ഇത് അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ […]

20 Feb 2021 4:01 AM GMT

പിഎസ്‌സി  സമരം: ഉദ്യോഗാര്‍ത്ഥികളുമായുള്ള ഉദ്യോഗസ്ഥതല ചര്‍ച്ച വൈകിട്ട്, മന്ത്രിമാര്‍ പങ്കെടുക്കില്ല
X

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായുള്ള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥതല ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്ന് വൈകിട്ട് നാലരയ്ക്ക് സെക്രട്ടറിയേറ്റില്‍. ഹോം സെക്രട്ടറി ടികെ ജോസ് ഐഎഎസ്, എഡിജിപി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. ഇതില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല.

സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന എല്‍ജിഎസ്, സിപിഒ റാങ്ക് ലിസ്റ്റുകളിലെ മൂന്ന് പ്രതിനിധികളുമായാണ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മന്ത്രിമാരോ, ഉദ്യോഗസ്ഥരോ ആരെങ്കിലും ചര്‍ച്ചയ്ക്കായി മുന്നോട്ടുവരണമെന്നതായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ഇത് അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ചര്‍ച്ച നടത്താനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

ഉദ്യോഗാര്‍ത്ഥികളുടെ സമരം 26 ദിവസങ്ങള്‍ പിന്നിടുന്ന വേളയിലാണ് പ്രതിഷേധകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തീരുമാനം ഉണ്ടായിരിക്കുന്നത്. എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ്, സിപിഒ പ്രതിനിധികളായ ലയ, ജിഷ്ണു, വിനേഷ് എന്നിവരാണ് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

ഇതിനിടെ ഉദ്യോഗസ്ഥരുമായുള്ള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥതല ചര്‍ച്ചയെ വിമര്‍ശിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ഈ ചര്‍ച്ച നടത്തേണ്ടിയിരുന്നത് മുഖ്യമന്ത്രിയുടേയോ, മന്ത്രിമാരുടേയോ നേതൃത്വത്തിലായിരുന്നു നടക്കേണ്ടതെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ ചര്‍ച്ചയ്ക്ക് ശേഷം നടത്താമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

Next Story