Top

‘പിഎസ്‌സി, പിണറായി സരിത കമ്മീഷന്‍’; മുദ്രാവാക്യവുമായി പാലക്കാട് കെഎസ്‌യു പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു

പാലക്കാട്: സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പാലാക്കാട് പിഎസ്‌സി ഓഫീസ് പൂട്ടിയിട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍‌. ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അരമണിക്കൂറോളം പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. പിഎസ്‌സി, പിണറായി സരിത കമ്മീഷനാണെന്ന മുദ്രാവാക്യം വിളിച്ചായിരുന്നു കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പൊലീസെത്തിയാണ് ജീവനക്കാരെ പുറത്തെത്തിച്ചത്. തുടര്‍ന്ന് പിഎസ്‌സി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ പിഎസ്‌സി നിയമനവിഷയത്തില്‍ പ്രതിഷേധിച്ച് കെഎസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കെഎസ്‌യു സംസ്ഥാന വൈസ് […]

18 Feb 2021 6:07 AM GMT

‘പിഎസ്‌സി, പിണറായി സരിത കമ്മീഷന്‍’; മുദ്രാവാക്യവുമായി പാലക്കാട് കെഎസ്‌യു പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ  പൂട്ടിയിട്ടു
X

പാലക്കാട്: സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പാലാക്കാട് പിഎസ്‌സി ഓഫീസ് പൂട്ടിയിട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍‌. ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അരമണിക്കൂറോളം പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു.

പിഎസ്‌സി, പിണറായി സരിത കമ്മീഷനാണെന്ന മുദ്രാവാക്യം വിളിച്ചായിരുന്നു കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പൊലീസെത്തിയാണ് ജീവനക്കാരെ പുറത്തെത്തിച്ചത്. തുടര്‍ന്ന് പിഎസ്‌സി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതിനിടെ പിഎസ്‌സി നിയമനവിഷയത്തില്‍ പ്രതിഷേധിച്ച് കെഎസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ കെഎസ്യു പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിനിടെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതോടെ, പൊലീസ് ലാത്തി വീശുകയായിരുന്നു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ ജലപീരങ്കിയും പ്രയോഗിച്ചു.

അതേസമയം മാര്‍ച്ചിനിടെ കെഎസ്യു പ്രവര്‍ത്തകര്‍ പൊലീസുകാരനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു . സംഘര്‍ഷത്തിനിടെ ഒറ്റയ്ക്കായി പോയ പൊലീസുകാരനെ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായി മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ അഞ്ചു പൊലീസുകാര്‍ക്കും പരുക്കേറ്റു. അതേസമയം, നെയിം ബോര്‍ഡില്ലാത്ത പൊലീസുകാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. പുരുഷ പൊലീസുകാര്‍ അസഭ്യം പറഞ്ഞെന്നും കെഎസ്യു പ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ പറഞ്ഞു. ചില പൊലീസുകാര്‍ ലാത്തി കൊണ്ട് വയറ്റില്‍ കുത്തിയെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Next Story