Top

ചെന്നിത്തലയുടെ ആരോപണം തള്ളി പിഎസ്‌സി; ‘കെഎഎസ് ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടിട്ടില്ല, എല്ലാം സുരക്ഷിതമായി വെച്ചിട്ടുണ്ട്’

പരീക്ഷ എഴുതിയ ആര്‍ക്കും ഉത്തരക്കടലാസിന്റെ പകര്‍പ്പും ടാബുലേഷന്‍ ഷീറ്റും നല്‍കാന്‍ പിഎസ്‌സി തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

5 April 2021 11:25 AM GMT

ചെന്നിത്തലയുടെ ആരോപണം തള്ളി പിഎസ്‌സി; ‘കെഎഎസ് ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടിട്ടില്ല, എല്ലാം സുരക്ഷിതമായി വെച്ചിട്ടുണ്ട്’
X

കെഎഎസ് പരീക്ഷയുടെ ഉത്തരകടലാസുകള്‍ നഷ്ടമായെന്ന ആരോപണങ്ങളെത്തള്ളി പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീര്‍. ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഴുവന്‍ ഉത്തരക്കടലാസുകളും സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷ എഴുതിയ ആര്‍ക്കും ഉത്തരക്കടലാസിന്റെ പകര്‍പ്പും ടാബുലേഷന്‍ ഷീറ്റും നല്‍കാന്‍ പിഎസ്‌സി തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

റാങ്ക് പട്ടിക പുറത്തുവന്നാല്‍ മാത്രമേ മാര്‍ക്ക് ലിസ്റ്റ് പുറത്തുവിടാവൂ എന്നാണ് പിഎസ്‌സി ചട്ടം. അതിനാല്‍ റാങ്ക് പട്ടിക പുറത്തുവന്നാല്‍ ഉടന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ടാബുലേഷന്‍ ഷീറ്റിനായി അപേക്, നല്‍കാമെന്നും പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീര്‍ അറിയിച്ചു.

ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ മാത്രമല്ല പൊതുസമൂഹത്തെ മുഴുവന്‍ ഉത്കണ്ഠയിലാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Next Story