സഭകള്‍ തമ്മിലുള്ളത് ആഴത്തിലുള്ള തര്‍ക്കം; തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയെന്ന് ശ്രീധരന് പിള്ള
ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ളത് ആഴത്തിലുള്ള പ്രശ്നം ആണെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ള. പ്രശ്നപരിഹാരത്തിന് തീരുമാനമെടുക്കേണ്ടത് ഇരുസഭകള്ക്കുള്ളുലുമാണെന്നും പള്ളിത്തര്‍ക്കത്തിലെ സുപ്രീം കോടതി വിധിയുടെ പരിധിയിലേക്ക് കടക്കുന്നില്ലെന്നും പിഎസ് ശ്രീധരന് പിള്ള പറഞ്ഞു. ഗവര്‍ണറെന്ന നിലയില്‍ പരിധികളെയും പരിമിതികളെയും കുറിച്ച് ബോധവാനാണ്. അത് ലംഘിക്കാതെയാണ് സഭാപ്രതിനിധികള്‍ക്ക് ചര്‍ച്ചക്ക് സൗകര്യം ഒരിക്കിയതെന്നും ശ്രീധരന് പിള്ള മാധ്യമങ്ങളോട് പറഞ്ഞു. മലങ്കര സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് യാക്കോബായ സഭാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പിഎസ് ശ്രീധരന് പിള്ളയുടെ […]

ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ളത് ആഴത്തിലുള്ള പ്രശ്നം ആണെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ള. പ്രശ്നപരിഹാരത്തിന് തീരുമാനമെടുക്കേണ്ടത് ഇരുസഭകള്ക്കുള്ളുലുമാണെന്നും പള്ളിത്തര്‍ക്കത്തിലെ സുപ്രീം കോടതി വിധിയുടെ പരിധിയിലേക്ക് കടക്കുന്നില്ലെന്നും പിഎസ് ശ്രീധരന് പിള്ള പറഞ്ഞു.
ഗവര്‍ണറെന്ന നിലയില്‍ പരിധികളെയും പരിമിതികളെയും കുറിച്ച് ബോധവാനാണ്. അത് ലംഘിക്കാതെയാണ് സഭാപ്രതിനിധികള്‍ക്ക് ചര്‍ച്ചക്ക് സൗകര്യം ഒരിക്കിയതെന്നും ശ്രീധരന് പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
മലങ്കര സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് യാക്കോബായ സഭാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പിഎസ് ശ്രീധരന് പിള്ളയുടെ പ്രതികരണം. വിഷയത്തില്‍ തുടര്‍ ആലോചനകള്‍ നടത്താന്‍ പിഎസ് ശ്രീധരന് പിള്ളയോടും കേന്ദ്രമന്ത്രി മുരളീധരനോടും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സഭാ നേതാക്കളോടൊപ്പം ഇരുവരും പങ്കെടുത്തിരുന്നു. ഇന്നലയാണ് കൂടിക്കാഴ്ച നടന്നത്. തുടര്‍ന്ന് മിസോറാം ഭവനില്‍ നടന്ന സൗഹൃദ വിരുന്നില്‍ സഭാനേതൃത്വവും പങ്കെടുത്തു.