Top

‘ഞാന്‍ എപ്പോള്‍ കേരളത്തില്‍ വരണമെന്ന് ചെന്നിത്തല തീരുമാനിക്കേണ്ട’; പിഎസ് ശ്രീധരന്‍ പിള്ള; ‘ചെന്നിത്തലയ്ക്ക് അജ്ഞത’

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കത്തില്‍ താന്‍ ഇടപെടുന്നത് ബിജെപിക്കാരനെപ്പോലെയാണെന്ന പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. താന്‍ കേരളത്തിലേക്ക് എപ്പോള്‍ വരണമെന്ന കാര്യം രമേശ് ചെന്നിത്തല തീരുമാനിക്കേണ്ടെന്ന് പിഎസ് ശ്രീധരന്‍ പിള്ള തുറന്നടിച്ചു. ഗവര്‍ണര്‍ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയേക്കാളും തനിക്കറിയാം. ചെന്നിത്തലയ്ക്ക് ഗവര്‍ണര്‍ പദവിയെക്കുറിച്ച് അജ്ഞതയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സഭാ തര്‍ക്കം പോലെയുള്ള വിഷയങ്ങളില്‍ സാധാരണ ഗവര്‍ണര്‍മാര്‍ ഇടപെടാറില്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. എന്നാല്‍ സഭാ വിഷയങ്ങളില്‍ […]

1 Feb 2021 4:05 AM GMT

‘ഞാന്‍ എപ്പോള്‍ കേരളത്തില്‍ വരണമെന്ന് ചെന്നിത്തല തീരുമാനിക്കേണ്ട’; പിഎസ് ശ്രീധരന്‍ പിള്ള; ‘ചെന്നിത്തലയ്ക്ക് അജ്ഞത’
X

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കത്തില്‍ താന്‍ ഇടപെടുന്നത് ബിജെപിക്കാരനെപ്പോലെയാണെന്ന പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. താന്‍ കേരളത്തിലേക്ക് എപ്പോള്‍ വരണമെന്ന കാര്യം രമേശ് ചെന്നിത്തല തീരുമാനിക്കേണ്ടെന്ന് പിഎസ് ശ്രീധരന്‍ പിള്ള തുറന്നടിച്ചു. ഗവര്‍ണര്‍ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയേക്കാളും തനിക്കറിയാം. ചെന്നിത്തലയ്ക്ക് ഗവര്‍ണര്‍ പദവിയെക്കുറിച്ച് അജ്ഞതയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സഭാ തര്‍ക്കം പോലെയുള്ള വിഷയങ്ങളില്‍ സാധാരണ ഗവര്‍ണര്‍മാര്‍ ഇടപെടാറില്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. എന്നാല്‍ സഭാ വിഷയങ്ങളില്‍ ഇടപെടുന്നത് തെറ്റല്ലെന്നാണ് ശ്രീധരന്‍ പിള്ളയുടെ ഭാഷ്യം.

ഗവര്‍ണര്‍ ആണെന്നത് മറന്ന് ബിജെപി അധ്യക്ഷനെ പോലെയാണ് ശ്രീധരന്‍ പിള്ള പെരുമാറുന്നതെന്നും പ്രധാനമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടതില്‍ തെറ്റില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. പുത്തന്‍കുരിശിലെ പാത്രിയാര്‍ക്ക സെന്ററില്‍ എത്തി ശ്രീധരന്‍ പിള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതിന് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. യാക്കോബായ സഭാ നേതാക്കളുമായും ഓര്‍ത്തഡോക്‌സ് വിഭാഗവുമായും ശ്രീധരന്‍ പിള്ള ചര്‍ച്ച നടത്തുന്നുണ്ട്.

അതേസമയം, സഭാ ചര്‍ച്ചകളില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന ദിവസം ചെന്നിത്തല കാസര്‍കോടെ വിവിധ ആരാധാനാലയങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Next Story