Top

‘ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടത് ഞാന്‍’; ഇപ്പോള്‍ എല്ലാവരും ആചാരങ്ങളെയും വിശ്വാസങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് പിഎസ് ശ്രീധരന്‍ പിള്ള

ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട രാഷ്ട്രീയ നേതാവ് താനെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമാധാനപരമായി സമരം നടത്താനുള്ള സുവര്‍ണാവസരമെന്ന് പറഞ്ഞിനായിരുന്നു തനിക്കെതിരെ വേട്ടയാടല്‍. സുപ്രീം കോടതി വിധി ചോദ്യം ചെയ്ത താന്‍ അഭിഭാഷകനായിരിക്കാന്‍ അയോഗ്യനെന്ന് ആരോപിച്ച് നല്‍കിയ പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും പിഎസ് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ എല്ലാവരും ശബരിമലയെക്കുറിച്ച് പറയുമ്പോള്‍ അന്ന് പറഞ്ഞതൊക്കെ തെറ്റായിപ്പോയെന്ന് പറയാന്‍ ഭരണപക്ഷവും പ്രതിപക്ഷവും തയ്യാറാണോയെന്നും പിഎസ് ശ്രീധരന്‍ പിള്ള ചോദിച്ചു. […]

8 April 2021 8:50 PM GMT

‘ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടത് ഞാന്‍’;  ഇപ്പോള്‍ എല്ലാവരും ആചാരങ്ങളെയും വിശ്വാസങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് പിഎസ് ശ്രീധരന്‍ പിള്ള
X

ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട രാഷ്ട്രീയ നേതാവ് താനെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമാധാനപരമായി സമരം നടത്താനുള്ള സുവര്‍ണാവസരമെന്ന് പറഞ്ഞിനായിരുന്നു തനിക്കെതിരെ വേട്ടയാടല്‍. സുപ്രീം കോടതി വിധി ചോദ്യം ചെയ്ത താന്‍ അഭിഭാഷകനായിരിക്കാന്‍ അയോഗ്യനെന്ന് ആരോപിച്ച് നല്‍കിയ പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും പിഎസ് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ എല്ലാവരും ശബരിമലയെക്കുറിച്ച് പറയുമ്പോള്‍ അന്ന് പറഞ്ഞതൊക്കെ തെറ്റായിപ്പോയെന്ന് പറയാന്‍ ഭരണപക്ഷവും പ്രതിപക്ഷവും തയ്യാറാണോയെന്നും പിഎസ് ശ്രീധരന്‍ പിള്ള ചോദിച്ചു. ഇപ്പോള്‍ എല്ലാവരും ശബരിമലയെക്കുറിച്ചു അവിടത്തെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. അവയെല്ലാം സംരക്ഷിക്കുന്നതിനെക്കുറിച്ച് ഏക സ്വരത്തില്‍ സംസാരിക്കുന്നത് നല്ല കാര്യമാണെന്നും പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.

Next Story