
കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിച്ച് തീര്‍പ്പാക്കി. വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്നാണ് പിഎംഓയുടെ കണ്ടെത്തല്‍. ആരോപണം ഉന്നയിച്ച് ലോക് താന്ത്രിക് യുവജനതാദള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സലിം മടവൂര്‍ നല്‍കിയതടക്കം എല്ലാ പരാതികളും തള്ളി.
അബുദാബിയിലെ മന്ത്രിതല സമ്മേളനത്തില്‍ മുരളീധരന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മഹിളാ മോര്‍ച്ച നേതാവിനെ പങ്കെടുപ്പിച്ചന്ന ആരോപണം വിവാദമായിരുന്നു.
മുരളീധരനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പരാതികളിലുള്ളത് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണെന്നും മന്ത്രാലയം പറയുന്നു. പരാതിയേത്തുടര്‍ന്ന് കേന്ദ്രം യുഎഇ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി തള്ളിയത്.