Top

ദ്വീപില്‍ പ്രഫുല്‍ പട്ടേലിനെതിരെ പ്രതിഷേധം ശക്തം; ‘ഞങ്ങള്‍ക്ക് ജോലി തിരിച്ച് തരൂ’ പ്ലക്കാഡുമായി ജോലി നഷ്ടപ്പെട്ടവര്‍

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററിന്റെ ഭരണ പരിഷ്‌കാരങ്ങളെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരുടെ സമരം തുടരുന്നു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. വിവിധ വകുപ്പുകളില്‍ നിന്നായി ആയിരത്തിലധികം ജീവനക്കാരെയാണ് ഇതുവരെ അഡ്മിനിസ്‌ട്രേറ്റര്‍ പുറത്താക്കിയത്. ഇവരെല്ലാവരും ഇന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതുണ്ട്‌. ‘ഞങ്ങള്‍ക്ക് ജോലി തിരിച്ച് തരു’ എന്ന പ്ലക്കാഡുകല്‍ ഉയര്‍ത്തിക്കൊണ്ടാണ് സമരം നടക്കുന്നത്. ആറുമാസത്തിനിടെ ജോലി നഷ്ടപ്പെട്ട 1315 പേരാണ് പ്രതിഷേധത്തില്‍ പങ്കുചേരുന്നത്. കാര്‍ഷിക വകുപ്പില്‍ നിന്നാണ് ഏറ്റവുമധികം പേരെ പിരിച്ചുവിട്ടത്. 583 പേര്‍ക്കാണ് വകുപ്പില്‍ നിന്നും ജോലി നഷ്ടപ്പെട്ടത്. […]

18 Jun 2021 4:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദ്വീപില്‍ പ്രഫുല്‍ പട്ടേലിനെതിരെ പ്രതിഷേധം ശക്തം; ‘ഞങ്ങള്‍ക്ക് ജോലി തിരിച്ച് തരൂ’ പ്ലക്കാഡുമായി ജോലി നഷ്ടപ്പെട്ടവര്‍
X

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററിന്റെ ഭരണ പരിഷ്‌കാരങ്ങളെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരുടെ സമരം തുടരുന്നു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. വിവിധ വകുപ്പുകളില്‍ നിന്നായി ആയിരത്തിലധികം ജീവനക്കാരെയാണ് ഇതുവരെ അഡ്മിനിസ്‌ട്രേറ്റര്‍ പുറത്താക്കിയത്. ഇവരെല്ലാവരും ഇന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതുണ്ട്‌.

‘ഞങ്ങള്‍ക്ക് ജോലി തിരിച്ച് തരു’ എന്ന പ്ലക്കാഡുകല്‍ ഉയര്‍ത്തിക്കൊണ്ടാണ് സമരം നടക്കുന്നത്. ആറുമാസത്തിനിടെ ജോലി നഷ്ടപ്പെട്ട 1315 പേരാണ് പ്രതിഷേധത്തില്‍ പങ്കുചേരുന്നത്. കാര്‍ഷിക വകുപ്പില്‍ നിന്നാണ് ഏറ്റവുമധികം പേരെ പിരിച്ചുവിട്ടത്. 583 പേര്‍ക്കാണ് വകുപ്പില്‍ നിന്നും ജോലി നഷ്ടപ്പെട്ടത്. അഡ്മിനിസ്‌ട്രേറ്ററായതിന് ശേഷം പ്രഫുല്‍ പട്ടേല്‍ ആദ്യം പുറത്താക്കിയ 193 പേരും പ്രതിഷേധത്തില്‍ അണിനിരന്നു.

മുന്നറിയിപ്പില്ലാതെ കോസ്റ്റല്‍ ഗാര്‍ഡില്‍ നിന്നും പിരിച്ചുവിട്ട 200 ജീവനക്കാര്‍, പി പി മോഡല്‍ ഹോസ്പിറ്റലില്‍ നിന്ന് പിരിച്ചു വിട്ട 132 പേര്‍, കലാ കായിക അധ്യാപകരായ 24 പേര്‍, പൌള്‍ട്രി ഫാമില്‍ നിന്ന് 56 പേരുമുള്‍പ്പെടെയുള്ളവരാണ് പ്രതിഷേധിക്കുന്നത്.

ALSO READ: വനംകൊള്ള: ആദിവാസികള്‍ക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ അഴിമതി മറയ്ക്കുന്നെന്ന് കുമ്മനം രാജശേഖരന്‍

അതേസമയം, നാളെ ലക്ഷദ്വീപിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ചായിരിക്കും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ പ്ലക്കാഡുകളേന്തി പ്രതിഷേധിക്കും. ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രഫുല്‍ ഖോഡ പട്ടല്‍ ദ്വീപില്‍ എത്തിയത്. പ്രതിഷേധം ശക്തമാക്കി പാത്രം കൊട്ടിയും വെളിച്ചം അണച്ചുമാണ് ദ്വീപ് ജനത പട്ടേലിനെ പറഞ്ഞയക്കുന്നത്.

ALSO READ: മുകുള്‍ റോയിയെ അയോഗ്യനാക്കണം; ആവശ്യവുമായി സ്പീക്കര്‍ക്ക് ബിജെപിയുടെ കത്ത്

Next Story