Top

പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍, പൊലീസ് വണ്ടികള്‍ തള്ളിനീക്കി; മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിചാര്‍ജ്ജ്‌ , സംഘര്‍ഷം

ന്യൂഡല്‍ഹി: പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുള്ള കര്‍ഷകരുടെ പ്രതിഷേധ റാലിയില്‍ ഡല്‍ഹിയില്‍ പ്രവേശിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളിലും മറ്റുമായി കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകരുടെ മുന്നേറ്റം. പൊലീസ് വാഹനങ്ങള്‍ കര്‍ഷകര്‍ നീക്കി മാറ്റി. ബാരിക്കേഡുകളും ക്രെയിനുകളും തള്ളി നീക്കി. റിപബ്ലിക് ഡേ പരേഡിന് ശേഷം പ്രതിഷേധം സംഘടിപ്പിക്കാനാണ് കര്‍ഷകര്‍ക്ക് പൊലീസ് അനുമതി നല്‍കിയിരുന്നത്. ഇത് ലംഘിച്ചാണ് കര്‍ഷകര്‍ വമ്പിച്ച പ്രതിഷേധ റാലി സംഘടിപ്പിച്ചിരിക്കുന്നത്. 12 മണിക്ക് ട്രാക്ടര്‍ റാലി നടത്തുമെന്നാണ് […]

26 Jan 2021 12:28 AM GMT

പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍, പൊലീസ് വണ്ടികള്‍ തള്ളിനീക്കി; മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിചാര്‍ജ്ജ്‌ , സംഘര്‍ഷം
X

ന്യൂഡല്‍ഹി: പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുള്ള കര്‍ഷകരുടെ പ്രതിഷേധ റാലിയില്‍ ഡല്‍ഹിയില്‍ പ്രവേശിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളിലും മറ്റുമായി കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകരുടെ മുന്നേറ്റം. പൊലീസ് വാഹനങ്ങള്‍ കര്‍ഷകര്‍ നീക്കി മാറ്റി. ബാരിക്കേഡുകളും ക്രെയിനുകളും തള്ളി നീക്കി.

റിപബ്ലിക് ഡേ പരേഡിന് ശേഷം പ്രതിഷേധം സംഘടിപ്പിക്കാനാണ് കര്‍ഷകര്‍ക്ക് പൊലീസ് അനുമതി നല്‍കിയിരുന്നത്. ഇത് ലംഘിച്ചാണ് കര്‍ഷകര്‍ വമ്പിച്ച പ്രതിഷേധ റാലി സംഘടിപ്പിച്ചിരിക്കുന്നത്. 12 മണിക്ക് ട്രാക്ടര്‍ റാലി നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും എട്ടുമണിയോടെ കര്‍ഷകര്‍ സംഘമായി എത്തുകയായിരുന്നു. സിംഘു, തിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. കര്‍ഷകര്‍ പ്രതിഷേധവുമായി എത്തുന്നതിന്റെ വീഡിയോകളും ദൃശ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

അതിനിടെ, പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര്ഡ വാതകം പ്രയോഗിച്ചു. ഗാസിപ്പൂരില്‍ പൊലീസ് കര്‍ഷകര്‍ക്കുനേരെ ലാത്തിവീശി.

മൂന്ന് ലക്ഷത്തിലധികം ട്രാക്ടറുകള്‍ പരേഡില്‍ അണിനിരക്കും. ഒരു ട്രാക്ടറില്‍ നാല് പേര്‍ വരെയാണ് ഉണ്ടാവുക. വളണ്ടിയര്‍മാരേയും നിയോഗിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ വ്യാപക ഗതാഗത നിയന്ത്രണണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രാക്ടര്‍ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് കാല്‍നടമാര്‍ച്ച് നടത്താനും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story