Top

കര്‍ഷക പ്രതിഷേധം; ചണ്ഡീഗഡില്‍ ബിജെപി നേതാവിന്റെയും മേയറുടെയും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു

ചണ്ഡീഗഡില്‍ ബിജെപി നേതാവിന്റെയും മേയറുടെയും വാഹനങ്ങള്‍ തല്ലിത്തകര്‍ത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. ചണ്ഡീഗഡിലെ ബിജെപിയുടെ മുന്‍ നേതാവായിരുന്ന സജ്ഞയ് ടണ്ഡന്റെയും ചണ്ഡിഖണ്ഡ് മേയര്‍ രവി കാന്ത് ശര്‍മ്മയുടെയും വാഹനങ്ങളാണ് പൊലീസ് സാന്നിധ്യം നിലനില്‍ക്കെ കര്‍ഷകര്‍ തകര്‍ത്തത്. നിലവില്‍ ഹിമാചല്‍ പ്രദേശിലെ ബിജെപി യൂണിറ്റിന്റെ ഭാരവാഹികളിലാളാണ് സഞ്ജയ് ടണ്ഡന്‍. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടക്കുന്ന സംസ്ഥാനത്ത് ആദ്യമായാണ് ബിജെപി നേതാക്കള്‍ക്ക് നേരെ ആക്രമണമുണ്ടാവുന്നത്. സംസ്ഥാനത്തെ 48 സെക്ടറിലെ മോട്ടോര്‍ മാര്‍ക്കറ്റില്‍ ബിജെപി സംഘടിപ്പിച്ച ഒരു […]

17 July 2021 6:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കര്‍ഷക പ്രതിഷേധം; ചണ്ഡീഗഡില്‍ ബിജെപി നേതാവിന്റെയും മേയറുടെയും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു
X

ചണ്ഡീഗഡില്‍ ബിജെപി നേതാവിന്റെയും മേയറുടെയും വാഹനങ്ങള്‍ തല്ലിത്തകര്‍ത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. ചണ്ഡീഗഡിലെ ബിജെപിയുടെ മുന്‍ നേതാവായിരുന്ന സജ്ഞയ് ടണ്ഡന്റെയും ചണ്ഡിഖണ്ഡ് മേയര്‍ രവി കാന്ത് ശര്‍മ്മയുടെയും വാഹനങ്ങളാണ് പൊലീസ് സാന്നിധ്യം നിലനില്‍ക്കെ കര്‍ഷകര്‍ തകര്‍ത്തത്. നിലവില്‍ ഹിമാചല്‍ പ്രദേശിലെ ബിജെപി യൂണിറ്റിന്റെ ഭാരവാഹികളിലാളാണ് സഞ്ജയ് ടണ്ഡന്‍.

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടക്കുന്ന സംസ്ഥാനത്ത് ആദ്യമായാണ് ബിജെപി നേതാക്കള്‍ക്ക് നേരെ ആക്രമണമുണ്ടാവുന്നത്. സംസ്ഥാനത്തെ 48 സെക്ടറിലെ മോട്ടോര്‍ മാര്‍ക്കറ്റില്‍ ബിജെപി സംഘടിപ്പിച്ച ഒരു പരിപാടിക്കെത്തിയതായിരുന്നു ഇരുവരും. സ്ഥലത്ത് രാവിലെ ഒമ്പത് മണി മുതല്‍ കര്‍ഷകര്‍ ഒത്തുകൂടി പ്രതിഷേധം തുടങ്ങുകയായിരുന്നു. ഇതിനിടയില്‍ ഇരുവരുടെയും വാഹനങ്ങള്‍ അക്രമിക്കപ്പെട്ടു. പ്രതിഷേധകര്‍ അക്രമാസക്തമായതോടെ ഇരുവരോടും സ്ഥലത്ത് നിന്ന് പോവാന്‍ പൊലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു.

താന്‍ റേഞ്ച് റോവറിലിരിക്കുമ്പോള്‍ ഒരു കൂട്ടം പ്രതിഷേധക്കാര്‍ വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ലോക്ക് തുറന്ന് തന്നെ പുറത്തിറക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് സഞ്ജയ് ട
ണ്ഡന്‍ പറയുന്നു. അക്രമം നടത്തിയവരെല്ലാം പുറത്തു നിന്നുള്ളവരാണെന്നും കരുതിക്കൂട്ടി നടത്തിയ ആക്രമണമാണിതെന്നും ഇദ്ദേഹം ആരോപിച്ചു.

Next Story