Top

ബിജെപി നേതാവിന്റെ വീടിന് മുന്നില്‍ ചാണകം തള്ളിയ സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസ്

ബിജെപി മുന്‍മന്ത്രിയുടെ വീടിന് മുന്നില്‍ ചാണകം തള്ളിയ സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കൊലപാതക ശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പഞ്ചാബിലെ ഹോഷിയാര്‍പൂരിലായിരുന്നു സംഭവം. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരാണ് പിന്നിലെന്നാണ് ആരോപണം. മുന്‍മന്ത്രി തീക്ഷണ്‍ സുദിന്റെ വീടിന് മുന്നിലായിരുന്നു ചാണകം തള്ളിയത്. കേസന്വേഷിക്കാന്‍ നാലംഗ പ്രത്യേക അന്വേഷണ സംഘത്തേയും നിയമിച്ചിട്ടുണ്ട്. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. റദ്ദാക്കാത്ത പക്ഷം ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. കര്‍ഷകര്‍ക്കെതിരായ […]

4 Jan 2021 1:27 AM GMT

ബിജെപി നേതാവിന്റെ വീടിന് മുന്നില്‍ ചാണകം തള്ളിയ സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസ്
X

ബിജെപി മുന്‍മന്ത്രിയുടെ വീടിന് മുന്നില്‍ ചാണകം തള്ളിയ സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കൊലപാതക ശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പഞ്ചാബിലെ ഹോഷിയാര്‍പൂരിലായിരുന്നു സംഭവം. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരാണ് പിന്നിലെന്നാണ് ആരോപണം. മുന്‍മന്ത്രി തീക്ഷണ്‍ സുദിന്റെ വീടിന് മുന്നിലായിരുന്നു ചാണകം തള്ളിയത്. കേസന്വേഷിക്കാന്‍ നാലംഗ പ്രത്യേക അന്വേഷണ സംഘത്തേയും നിയമിച്ചിട്ടുണ്ട്.

കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. റദ്ദാക്കാത്ത പക്ഷം ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

കര്‍ഷകര്‍ക്കെതിരായ സുദിന്റെ പ്രസ്താവനയില്‍ രോക്ഷം പൂണ്ടാണ് ഇത്തരമാരു പ്രവര്‍ത്തി ചെയ്തതെന്നാണ് കരുതുന്നത്. സിംഘു അതിര്‍ത്തിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകരില്‍ ഭൂരിഭാഗം പേര്‍ക്കും കാര്‍ഷിക നിയമത്തെ പറ്റി വ്യക്തതയില്ലെന്നായിരുന്നു സുദിന്റെ പ്രസ്താവന. ബിജെപി ജില്ലാ സെക്രട്ടറിയും മന്ത്രിയോട് അടുത്ത ബന്ധമുള്ളയാളുമാണ് പരാതിക്കാര്‍.

വീടിന് മുന്നിലാണ് ട്രാക്ടര്‍ ട്രോളികളില്‍ ചാണകം തള്ളിയതിന് പുറമേ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ചിലര്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ചാണകം എടുത്തെറിയുകയും ചെയ്തിരുന്നു. തന്റെ വീട്ടിലേക്ക് ചാണകം എറിഞ്ഞവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തിക്ഷാന്‍ സുദ് പിന്നീട് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കര്‍ഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തിന് ദോഷം ചെയ്യുമെന്ന്് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രതിഷേധക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി.

Next Story