ബൈഡന്റെ വൈറ്റ് ഹൗസിനു മുന്നില്‍ കൂട്ടത്തോടെ ചാണകം തള്ളി പ്രതിഷേധം
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനു നേരെ വ്യത്യസ്തമായ പ്രതിഷേധം. വൈറ്റ് ഹൗസിനു മുന്നില്‍ കൂട്ടമായി ചാണകം തള്ളിയാണ് പ്രക്ഷോഭകര്‍ പ്രതിഷേധിച്ചത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ബൈഡന്റെ നയത്തിലുള്ള പ്രതിഷേധമായാണ് ഭൗമ ദിനത്തില്‍ അമേരിക്കയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത്. എസ്കിറ്റിന്ഷന് റിബല്ല്യണ്‍ ഡിസി എന്ന പരിസ്ഥിതി സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചെറിയ ഉന്തുവണ്ടികളില്‍ ചാണകം നിറച്ചെത്തി വൈറ്റ് ഹൗസിനു സമീപം തള്ളുകയായിരുന്നു. ‘കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കൂ, ബൈഡന്‍സ് 2030 പ്ലാന്‍=മാസ് ഡെത്ത്’ തുടങ്ങിയ ബാനറുകള്‍ ഏന്തിയാണ് […]

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനു നേരെ വ്യത്യസ്തമായ പ്രതിഷേധം. വൈറ്റ് ഹൗസിനു മുന്നില്‍ കൂട്ടമായി ചാണകം തള്ളിയാണ് പ്രക്ഷോഭകര്‍ പ്രതിഷേധിച്ചത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ബൈഡന്റെ നയത്തിലുള്ള പ്രതിഷേധമായാണ് ഭൗമ ദിനത്തില്‍ അമേരിക്കയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത്.
എസ്കിറ്റിന്ഷന് റിബല്ല്യണ്‍ ഡിസി എന്ന പരിസ്ഥിതി സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചെറിയ ഉന്തുവണ്ടികളില്‍ ചാണകം നിറച്ചെത്തി വൈറ്റ് ഹൗസിനു സമീപം തള്ളുകയായിരുന്നു. ‘കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കൂ, ബൈഡന്‍സ് 2030 പ്ലാന്‍=മാസ് ഡെത്ത്’ തുടങ്ങിയ ബാനറുകള്‍ ഏന്തിയാണ് പ്രതിഷേധം നടന്നത്.
ബൈഡന് ദേശീയ അടിയന്തരാവസ്ഥ നിയമപ്രകാരം കാലാവസ്ഥ, പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും 2025 ലേക്ക് സീറോ എമിഷന്‍ ലക്ഷ്യം നിശ്ചയിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ചാണകം തള്ളിയുള്ള പ്രതിഷേധത്തിന്റെ വീഡിയോകളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
- TAGS:
- Joe Biden
- white house