Top

വഴിയോര കച്ചവടക്കാരെ പൊലീസ് ഒഴിപ്പിക്കുന്നു; മിഠായി തെരുവില്‍ സംഘര്‍ഷാവസ്ഥ

മിഠായി തെരുവില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. വഴിയോര കച്ചവടക്കാരെ ഒഴിപ്പാക്കാന്‍ പൊലീസ് നടപടികള്‍ തുടങ്ങിയതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. രണ്ടരമാസക്കാലം തങ്ങള്‍ മാനദണ്ഡം പാലിച്ച് വീട്ടിലിരിക്കുകയായിരുന്നുവെന്നും സര്‍ക്കാരിന്റെ ഉത്തരവ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ കച്ചവടം നടത്തുമെന്നും വ്യാപാരികള്‍ പറയുന്നു. കോര്‍പ്പറേഷന്‍ തങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും പിരിഞ്ഞുപോകില്ലെന്നുമാണ് ഇവരുടെ പക്ഷം. സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കില്‍ 100 കോടിയുടെ വായ്പാ തട്ടിപ്പ്; ഭരണസമിതി പിരിച്ചുവിട്ടു തെരുവില്‍ വഴിയോര കച്ചവടക്കാര്‍ സജീവമായതോടെ ആളുകള്‍ കൂടിയതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കച്ചവടം […]

19 July 2021 2:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഴിയോര കച്ചവടക്കാരെ പൊലീസ് ഒഴിപ്പിക്കുന്നു; മിഠായി തെരുവില്‍ സംഘര്‍ഷാവസ്ഥ
X

മിഠായി തെരുവില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. വഴിയോര കച്ചവടക്കാരെ ഒഴിപ്പാക്കാന്‍ പൊലീസ് നടപടികള്‍ തുടങ്ങിയതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. രണ്ടരമാസക്കാലം തങ്ങള്‍ മാനദണ്ഡം പാലിച്ച് വീട്ടിലിരിക്കുകയായിരുന്നുവെന്നും സര്‍ക്കാരിന്റെ ഉത്തരവ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ കച്ചവടം നടത്തുമെന്നും വ്യാപാരികള്‍ പറയുന്നു. കോര്‍പ്പറേഷന്‍ തങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും പിരിഞ്ഞുപോകില്ലെന്നുമാണ് ഇവരുടെ പക്ഷം.

സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കില്‍ 100 കോടിയുടെ വായ്പാ തട്ടിപ്പ്; ഭരണസമിതി പിരിച്ചുവിട്ടു

തെരുവില്‍ വഴിയോര കച്ചവടക്കാര്‍ സജീവമായതോടെ ആളുകള്‍ കൂടിയതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ് എത്തി ഒഴിപ്പിച്ചിരുന്നു. കടകളുടെ വിസ്തൃതിക്ക് അനുസരിച്ച് മാത്രമെ ആളുകളെ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കാവൂ. വലിയ കടകള്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നുമാണ് പൊലീസ് നിര്‍ദേശം. നിയന്ത്രണം ലംഘിച്ചാല്‍ അടച്ചുപൂട്ടുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘സ്വന്തം മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത ഒരു പ്രധാനമന്ത്രി’; സാധാരണക്കാരന്റെ സ്വകാര്യതയ്ക്ക് എന്തു സുരക്ഷയെന്ന് രമേശ് ചെന്നിത്തല

10 വയസ്സിന് താഴെയുള്ള കുട്ടികളുമായി മാര്‍ക്കറ്റിലേക്ക് എത്തരുതെന്നാണ് പൊലീസ് നിര്‍ദേശം. മൂന്ന് ദിവസം കടകള്‍ തുറക്കുമെന്നതിനാല്‍ മിഠായി തെരുവില്‍ തിരക്ക് പതിവിലും കുറവാണ്. വരുന്നവര്‍ സ്വയം നിയ്ന്ത്രിക്കുന്നുവെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഇന്നലെ ലോക്ഡൗണ്‍ ലംഘനത്തിന് 70 ഓളും കേസുകളും പോലീസ് എടുത്തു. നഗരത്തിലെ മറ്റ് മേഖലകളിലെ കടകളിലും മാര്‍ക്കിംഗ് ഏര്‍പ്പെടുത്താനും സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും നിര്‍ദേശമുണ്ട്. ഡി കാറ്റഗറിയിലെ സ്ഥാപനങ്ങളും ഇന്ന് തുറന്നിട്ടുണ്ട്

Next Story