Top

കുര്‍ദുകള്‍ ഇടയുന്നു, ഇറാഖില്‍ പ്രതിഷേധം ശക്തം

ഇറാഖിലെ കുര്‍ദിഷ് മേഖലയില്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം. മാസങ്ങളായി ശമ്പളമില്ലാത്തതും സര്‍ക്കാരില്‍ നിന്നും ഒരു സാമ്പത്തിക സഹായവും ലഭിക്കാത്തതുമാണ് പ്രക്ഷോഭകരെ ചൊടിപ്പിച്ചത്. കുര്‍ദിസ്താന്‍ മേഖലയിലെ സുലൈമാനിയ നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. ഏപ്രില്‍ മാസം മുതല്‍ കുര്‍ദിഷ് മേഖലയില്‍ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും ലഭിക്കുന്നില്ല. ഡിസംബര്‍ ആദ്യവാരം മുതല്‍ പ്രക്ഷോഭകരുടെ ശബ്ദം കനത്തു വരികയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു കൊല്ലപ്പെട്ടവരില്‍ 16 വയസ്സുകാരനും ഉള്‍പ്പെട്ടിട്ടുണ്ട്. 65 ഓളം […]

13 Dec 2020 8:58 AM GMT

കുര്‍ദുകള്‍ ഇടയുന്നു, ഇറാഖില്‍ പ്രതിഷേധം ശക്തം
X

ഇറാഖിലെ കുര്‍ദിഷ് മേഖലയില്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം. മാസങ്ങളായി ശമ്പളമില്ലാത്തതും സര്‍ക്കാരില്‍ നിന്നും ഒരു സാമ്പത്തിക സഹായവും ലഭിക്കാത്തതുമാണ് പ്രക്ഷോഭകരെ ചൊടിപ്പിച്ചത്. കുര്‍ദിസ്താന്‍ മേഖലയിലെ സുലൈമാനിയ നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. ഏപ്രില്‍ മാസം മുതല്‍ കുര്‍ദിഷ് മേഖലയില്‍ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും ലഭിക്കുന്നില്ല. ഡിസംബര്‍ ആദ്യവാരം മുതല്‍ പ്രക്ഷോഭകരുടെ ശബ്ദം കനത്തു വരികയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു കൊല്ലപ്പെട്ടവരില്‍ 16 വയസ്സുകാരനും ഉള്‍പ്പെട്ടിട്ടുണ്ട്. 65 ഓളം പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. സുലൈമാനിയ ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം അടങ്ങിയിട്ടില്ല.

കുര്‍ദുകള്‍ക്ക് ഭാഗികമായി സ്വയം ഭരണാധികാരമുള്ള കുര്‍ദിഷ് മേഖലയില്‍ പ്രധാനമായും രണ്ട് പാര്‍ട്ടികളാണ് ഭരണത്തിലുള്ളത്. കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും പാട്രിയോട്ടിക് യൂണിയന്‍ ഓഫ് കുര്‍ദിസ്താനും. ഈ രണ്ടു പാര്‍ട്ടികളും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് കുര്‍ദിഷ് ജനങ്ങള്‍ ആരോപിക്കുന്നു. കഴിഞ്ഞ ആഴ്ച ഈ രണ്ടു പാര്‍ട്ടികളുടെയും ബില്‍ഡിംഗുകള്‍ പ്രക്ഷോഭകര്‍ കത്തിച്ചിരുന്നു. പ്രതിഷേധത്തിനു പിന്നില്‍ വിദേശശക്തികളുടെ ഇടപെടല്‍ ഉണ്ടെന്നാണ് ഇറാഖി കുര്‍ദിസ്താനിലെ പ്രധാനമന്ത്രി മസൊര്‍ ബര്‍സാനി ആരോപിക്കുന്നത്.

ഇറാഖിന്റെ തകര്‍ന്ന സാമ്പത്തിക, ഭരണ സ്ഥിതിയും, ഭരണതലത്തിലെ അഴിമതിയും കടബാധ്യതയുമാണ് കുര്‍ദിഷ് മേഖലയെയും ബാധിക്കുന്നത്. കൊവിഡിനു ശേഷം ഇത് രൂക്ഷമായി. ഇറാഖിനു കീഴില്‍ സ്വയം ഭരണാധികാരം ഉണ്ടെങ്കിലും കുര്‍ദിഷ് മേഖലുടെ സാമ്പത്തിക ക്രമം ഇറാഖി സര്‍ക്കാരിന് കീഴെയാണ്. ഇറാഖിന്റെ ഏറ്റവും വലിയ സാമ്പത്തിക ശ്രോതസ്സ് എണ്ണയാണ്. കുര്‍ദിഷ് മേഖലയും എണ്ണ വ്യാപാരത്തിന്റെ കേന്ദ്രമാണ്. എന്നാല്‍ കുര്‍ദിഷ് മേഖലയിലെ എണ്ണയില്‍ നിന്നുള്ള വരുമാനം ഇറാഖി സര്‍ക്കാരിന് നല്‍കണം. ഇറാഖ് ഫെഡറല്‍ സര്‍ക്കാര്‍ ദേശീയ ബജറ്റിനനുസരിച്ച് കുര്‍ദിഷ് മേഖലയ്ക്കുള്ള വിഹിതം നല്‍കും. ഇറാഖി സര്‍ക്കാരിനുള്ളിലെ അഴിമതിയും കെടുകാര്യസ്ഥതയും തങ്ങളുടെ ഫണ്ട് വിഹിതം ലഭിക്കുന്നതിന് തടസ്സമാവുന്നു എന്നാണ് കുര്‍ദിഷ് പ്രക്ഷോഭകരുടെ ആരോപണം.

മേഖലയില്‍ ഭരണത്തിലുള്ള കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടിയും മറ്റൊരു പ്രമുഖ പാര്‍ട്ടിയായ പാട്രിയോടിക് യൂണിയന്‍ ഓഫ് കുര്‍ദിസ്താനും തമ്മില്‍ ആശയപരമായി നിലനില്‍ക്കുന്ന ഭിന്നതകള്‍ കുര്‍ദുകളുടെ പ്രശ്‌നം കൂടുതല്‍ ദുരിതത്തിലാക്കി. ഇരുപാര്‍ട്ടികള്‍ക്കും സ്വന്തമായി സൈനിക സേനയുണ്ട്. മാത്രവുമല്ല നേരത്തെ ഇവര്‍ നേരത്തെ പരസ്പരം പോരടിച്ചിട്ടുമുണ്ട്. ഇവരുടെ പടലപ്പിണക്കങ്ങള്‍ ശാശ്വത പരിഹാരത്തിന് തടസ്സവുമാവുന്നു.

രാഷ്ട്രീയത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട് കുര്‍ദിഷ് യുവത്വം തെരുവിലിറങ്ങിയത് ഇറാഖിലൊരു കുര്‍ദിഷ് വിപ്ലവവത്തിലേക്ക് നയിച്ചേക്കും എന്ന് നിരീക്ഷണമുണ്ട്. കാരണം പ്രക്ഷോഭത്തില്‍ കൂടുതലും യുവാക്കളാണ്. ഇറാഖിന്‍ മേലുള്ള വിശ്വാസം തകര്‍ന്നാല്‍ കുര്‍ദിസ്താനെന്ന രാജ്യത്തിനു വേണ്ടി ഇറാഖ്, സിറിയ, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ അതിര്‍ത്തിയിലുള്ള കുര്‍ദുകളുടെ ആവശ്യത്തിന് ശക്തി കൂടുമോയെന്ന ചോദ്യമുയരുന്നുണ്ട്.

പക്ഷെ ഇതിനുള്ള സാധ്യത കുറവാണെന്നാണ് നിരീക്ഷണം നിലവില്‍ സുലൈമാനിയ ജില്ലയില്‍ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭം നടക്കുന്നത്. ഇത് വ്യാപിച്ചാല്‍ മാത്രമേ വലിയ പ്രക്ഷോഭത്തിന് സാധ്യതയുള്ളൂ. മാത്രവുമല്ല മേഖലയിലുട നീളമുള്ള കുര്‍ദിഷ് ജനത ഇവര്‍ക്കിടയില്‍ തന്നെയുള്ള അഭിപ്രായ ഭിന്നതകളുടെ പേരില്‍ പല ചേരികളിലാണ്. ഇവര്‍ പരസ്പരം പോരടിക്കുന്നുമുണ്ട്.

ഉദാഹരണത്തിന് വടക്കന്‍ ഇറാഖി അതിര്‍ത്തിയില്‍ ഡിസംബര്‍ ആദ്യവാരമാണ് കുര്‍ദിസ്താന്‍ വര്‍ക്കേര്‍സ് പാര്‍ട്ടി ( പി.കെ.കെ) യും കെഡിപിയും തമ്മില്‍ സംഘര്‍ഷം നടന്നത്. കെഡിപിയിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ പികെകെ സേന കൊലപ്പെടുത്തി എന്നാരോപിച്ചായിരുന്നു ഇരു സേനാ വിഭാഗവും തമ്മിലുള്ള സംഘര്‍ഷം.

പികെകെ (കുര്‍ദിസ്താന്‍ വര്‍ക്കേര്‍സ് പിവൈഡി ( ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി, കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക്് പാര്‍ട്ടി ( കെഡിപി) പാട്രിയോടിക് യൂണിയന്‍ ഓഫ് കുര്‍ദിസ്താന്‍ എന്നിവയാണ് കുര്‍ദിസ്താന്‍ മേഖലയിലെ പ്രധാന ഗ്രൂപ്പുകള്‍. പെര്‍ഷമര്‍ഗ എന്ന സായുധ സൈനിക സേനയും കുര്‍ദിസ്താനിലുണ്ട്. ഐഎസിനെ തുരത്തുന്നിതില്‍ പ്രധാന പങ്കു വഹിച്ച സേനയാണ് പെഷ്മര്‍ഗ.

സിറിയ, ഇറാന്‍, ഇറാഖ്, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ കഴിയുന്ന ജനവിഭാഗമാണ് കുര്‍ദു വംശജര്‍. നാലു രാജ്യങ്ങളുടെയും അതിര്‍ത്തിക്കിടയില്‍ കുര്‍ദിസ്താനെന്ന രാജ്യമെന്ന ആവശ്യം ഇവര്‍ നേരത്തെ പല തവണ ഉന്നയിച്ചിരുന്നു. കുര്‍ദു വിഭാഗത്തെ തമ്മിലടിപ്പിക്കുന്നതില്‍ ഇവരുടെ കുര്‍ദിസ്താന്‍ എന്ന സ്വപ്നത്തെ തകര്‍ക്കാനാഗ്രഹിക്കുന്ന തുര്‍ക്കിയിലെ എര്‍ദൊഗാന്‍ സര്‍ക്കാരിന് വലിയ പങ്കുണ്ടെന്നാണ് ആരോപണം. തുര്‍ക്കിയില്‍ പികെകെ നിരോധിത സംഘടനയാണ്. ഒപ്പം അമേരിക്ക പികെകയെ കരിമ്പട്ടികയിലുമുള്‍പ്പെടുത്തിയിട്ടുണ്ട്.

Next Story