പിഎസ്സി സമരം: കോഴിക്കോടും തിരുവനന്തപുരത്തും വന്‍ പ്രതിഷേധം
സമരം നടത്തുന്ന പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യധാര്‍ഡ്യവുമായി തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധം. തിരുവനന്തപുരത്ത് എംഎസ്എഫിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തി. മാര്‍ച്ചില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. കോഴിക്കോട് കലക്ടറേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി പ്രയോഗിച്ചു. പിന്നീട് എംജി റോഡിനു മുന്നില്‍ ഉപരോധിക്കുന്നതിനിടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത നീക്കി. കോഴിക്കോട് കലക്ടറേറ്റിനു മുന്നിലുള്ള റോഡില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ […]

സമരം നടത്തുന്ന പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യധാര്‍ഡ്യവുമായി തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധം. തിരുവനന്തപുരത്ത് എംഎസ്എഫിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തി. മാര്‍ച്ചില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. കോഴിക്കോട് കലക്ടറേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി പ്രയോഗിച്ചു. പിന്നീട് എംജി റോഡിനു മുന്നില്‍ ഉപരോധിക്കുന്നതിനിടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത നീക്കി. കോഴിക്കോട് കലക്ടറേറ്റിനു മുന്നിലുള്ള റോഡില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പോകാഞ്ഞതോടെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി.
സര്‍ക്കാര്‍ സമരത്തെ പ്രതികാര ബുദ്ധിയോടെയാണ് നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. ഉദ്യോഗാര്‍ത്ഥികളെ കലാപകാരികളായി കാണുന്നത് അംഗീകരിക്കാനാവില്ലെന്നും ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാവണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
- TAGS:
- PSC Protest