Top

അമേരിക്കയിൽ ഇരു പാർട്ടിക്കാരും തെരുവിലേയ്ക്ക്: ‘വോട്ടെണ്ണൂ’ എന്ന് ഡെമോക്രറ്റുകൾ, ‘വോട്ടെണ്ണരുത്’ എന്ന് റിപ്പബ്ലിക്കർ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം തുടരവേ ഡെമോക്രാറ്റിക്‌ അനുകൂലികളും റിപ്പബ്ലിക്ക് അനുകൂലികളും തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഓരോ വോട്ടും കർശനമായി എണ്ണണമെന്നാണ് ഡെമോക്രാറ്റിക്‌ അനുകൂലികളുടെ ആവശ്യം. എന്നാൽ വോട്ടെണ്ണൽ നിർത്തി വെയ്ക്കണമെന്നാണ് റിപ്പബ്ലിക്ക് അനുകൂലികൾ ആവശ്യപ്പെടുന്നത്. ന്യൂയോര്‍ക്ക്, പോര്‍ട്ട്ലാന്‍റ്, വാഷിംങ്ടണിലെ വൈറ്റ് ഹൌസിന് സമീപം എന്നിവിടങ്ങളിൽ നിന്ന് നിരവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മിഷിഗണിൽ ജോ ബൈഡന്റെ വിജയ പ്രഖ്യാപനം വന്നപ്പോൾ ട്രംപിന്റെ അനുകൂലികൾ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ നിന്ന് ” വോട്ടെണ്ണൽ നിർത്തൂ” എന്ന ആഹ്വാനങ്ങൾ […]

5 Nov 2020 4:31 AM GMT

അമേരിക്കയിൽ ഇരു പാർട്ടിക്കാരും തെരുവിലേയ്ക്ക്: ‘വോട്ടെണ്ണൂ’ എന്ന് ഡെമോക്രറ്റുകൾ, ‘വോട്ടെണ്ണരുത്’ എന്ന് റിപ്പബ്ലിക്കർ
X

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം തുടരവേ ഡെമോക്രാറ്റിക്‌ അനുകൂലികളും റിപ്പബ്ലിക്ക് അനുകൂലികളും തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഓരോ വോട്ടും കർശനമായി എണ്ണണമെന്നാണ് ഡെമോക്രാറ്റിക്‌ അനുകൂലികളുടെ ആവശ്യം. എന്നാൽ വോട്ടെണ്ണൽ നിർത്തി വെയ്ക്കണമെന്നാണ് റിപ്പബ്ലിക്ക് അനുകൂലികൾ ആവശ്യപ്പെടുന്നത്. ന്യൂയോര്‍ക്ക്, പോര്‍ട്ട്ലാന്‍റ്, വാഷിംങ്ടണിലെ വൈറ്റ് ഹൌസിന് സമീപം എന്നിവിടങ്ങളിൽ നിന്ന് നിരവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

മിഷിഗണിൽ ജോ ബൈഡന്റെ വിജയ പ്രഖ്യാപനം വന്നപ്പോൾ ട്രംപിന്റെ അനുകൂലികൾ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ നിന്ന് ” വോട്ടെണ്ണൽ നിർത്തൂ” എന്ന ആഹ്വാനങ്ങൾ മുഴക്കി. വോട്ടെണ്ണൽ നിരീക്ഷിക്കുവാൻ അനുവാദമുണ്ടായിരുന്നില്ല എന്നായിരുന്നു റിപ്പബ്ലിക്കൻ അനുകൂലികളുടെ പ്രധാന പരാതി. മുഷ്ടിചുരുട്ടിയെത്തിയ പ്രതിഷേധക്കാരെ പോലീസ് കേന്ദ്രത്തിൽ പ്രവേശിക്കുന്നത് തടയുന്നതായുള്ള വീഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി കഴിഞ്ഞു.
മിഷിഗൺ സംസ്ഥാനത്തെ ഡെട്രോയിറ്റ് നഗരത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ നടന്ന പ്രതിഷേധം കൂടുതൽ പിരിമുറുക്കമുള്ളതായിരുവെന്നു എഎഫ്‌പി ഫോട്ടോഗ്രാഫർ പറഞ്ഞു. പോര്‍ട്ട് ലാന്‍റിലെ ഒരു റാലിയില്‍ തോക്കുമായി ഒരാള്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങള്‍ അസോസിയേറ്റ് പ്രസ്സ് പുറത്തു വിട്ടിരുന്നു.

അതെ സമയം പ്രതിഷേധക്കാരെ തുടർന്ന് വോട്ടെണ്ണൽ നിർത്തി വെയ്ക്കുന്നതായുള്ള പ്രചാരണവും വ്യാപകമായിരുന്നു. എന്നാൽ വോട്ടെണ്ണൽ തുടരുമെന്നും ട്രംപ് അനുകൂല പ്രതിഷേധക്കാർ വോട്ടിങ് കേന്ദ്രത്തിനു മുന്നിൽ തടിച്ചു കൂടിയതിനാൽ മാധ്യമപ്രവർത്തകരോട് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും പിരിഞ്ഞു പോകാനും കൗണ്ടി അധികൃതർ ആവശ്യപ്പെട്ടു.

Next Story