ഹത്രാസ് ബലാത്സംഗം; ദില്ലിയില്‍ പ്രതിഷേധം കനക്കുന്നു, ഇന്ത്യ ഗേറ്റില്‍ നിരോധനാജ്ഞ
ഉത്തര്‍പ്രദേശ് ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നു എന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചും കുടുംബത്തെ ഒറ്റപ്പെടുത്തിയും കേസ് ഇല്ലാതാക്കാനാണ് യുപി സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഇന്ന് വൈകിട്ട് ഇന്ത്യ ഗേറ്റില്‍ വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന കൂട്ടായ്മ പ്രതിഷേധ സംഗമം നടത്താനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അഞ്ച് ആളുകളില്‍ കൂടുതല്‍ കൂട്ടമായി നില്‍ക്കരുതെന്നാണ് ദില്ലി പൊലിസിന്റെ ഉത്തരവ്. എന്നാല്‍ ജന്തര്‍മന്തറില്‍ മുന്‍കൂര്‍ അനുവാദം വാങ്ങി നൂറ് […]

ഉത്തര്‍പ്രദേശ് ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നു എന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചും കുടുംബത്തെ ഒറ്റപ്പെടുത്തിയും കേസ് ഇല്ലാതാക്കാനാണ് യുപി സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഇന്ന് വൈകിട്ട് ഇന്ത്യ ഗേറ്റില്‍ വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന കൂട്ടായ്മ പ്രതിഷേധ സംഗമം നടത്താനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അഞ്ച് ആളുകളില്‍ കൂടുതല്‍ കൂട്ടമായി നില്‍ക്കരുതെന്നാണ് ദില്ലി പൊലിസിന്റെ ഉത്തരവ്. എന്നാല്‍ ജന്തര്‍മന്തറില്‍ മുന്‍കൂര്‍ അനുവാദം വാങ്ങി നൂറ് പേര്‍ക്ക് വരെ ഒത്തുകൂടാന്‍ കഴിയും എന്നും ദില്ലി പൊലിസ് വ്യക്തമാക്കി.
ഹത്രാസ് കേസില്‍ ബലാത്സംഗം നടന്നിട്ടില്ലന്നാണ് പൊലീസ് പറയുന്നത്. മാധ്യമങ്ങളും ബാക്കി ഉളളവരും പോകും അവസാനം ഞങ്ങള്‍ മാത്രമേ കാണൂ എന്ന് പറഞ്ഞ് ജില്ലാ മജിസ്ട്രേറ്റ് യുവതിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു, നിയമസഹായം നല്കാന് തയ്യാറായ നിര്‍ഭയ കേസിലെ അഭിഭാഷക സീമ കുശ്വാഹയെ ഹത്രാസിലേക്കെത്താന് പോലും അനുവദിക്കുന്നില്ല തുടങ്ങി കേസ് ഇല്ലാതാക്കാനുള്ള തീവ്രശ്രമമാണ് യുപി സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
അതിനാല്‍ തന്നെ പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി നേടിക്കൊടുക്കാന്‍ ശക്തമായ സമരവുമായി മുന്നോട്ട് നീങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറിയിച്ചു. ഒക്ടോബര്‍ രണ്ട് വൈകിട്ട് അഞ്ച് മണിക്ക് ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് വി ദ് പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ തീരുമാനം. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ ഒന്നിന് ഹത്രാസിലേക്ക് യാത്ര നടത്തിയ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും 153 പ്രവര്‍ത്തകര്‍ക്കും എതിരെ ജിബി നഗര്‍ പൊലീസും, എകോടെക് പൊലീസും ചേര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയും, ഒക്ടോബര്‍ 12ന് മുന്‍പായി മറുപടി നല്കാന് സംസ്ഥാന സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രെട്ടറി, ഡിജിപി, ജില്ല മജിസ്ട്രേറ്റ് എന്നിവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.