
തരൂരില്‍ മന്ത്രി എകെ ബാലന് പരകം ഭാര്യ ഡോ പികെ ജമീല സ്ഥാനാര്‍ഥിയാകുന്നതില്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍. പട്ടികജാതി ക്ഷേമസമിതിയില്‍ ഉടക്കം അര്‍ഹരായവര്‍ വേറെയുള്ളപ്പോള്‍ ജമീലയെ കെട്ടിയിറക്കരുതെന്നാണ് തരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനം. ജമീലയെ കെട്ടിയിറക്കുന്നത് പാര്‍ട്ടിയിക്ക് ദോഷം ചെയ്യുമെന്ന് തരൂരിലെ സിപിഐഎം വിലയിരുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ എകെ ബാലനോട് മാറിനില്ക്കാന് ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിയുടെ ഭാര്യ ജമീലയെ മത്സരിപ്പിക്കണമെന്ന ആവശ്യം സിപിഐഎം സംസ്ഥാന സമിതി തന്നെയാണ് ഉന്നയിച്ചിരുന്നത്. നേരത്തെ ജമീല മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇത് ചര്‍ച്ചയായിരുന്നില്ല. പികെ ജമീലയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് സംസ്ഥാന സമിതിയംഗങ്ങള്ക്കുള്ളത്. ഇത് വിപരീത ഫലമേ ചെയ്യൂവെന്ന് തരൂരിലെ പ്രാദേശിക നേതൃത്വം വിലയിരുത്തുകയായിരുന്നു.
ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ഇത് തള്ളി ബാലന് തന്നെ രംഗത്തെത്തിയിരുന്നു. പ്രചരണം ശുദ്ധ അസംബദ്ധമാണെന്നും പ്രാഥമിക ചര്‍ച്ചയില്‍ ആരുടെ പേര് വേണമെങ്കിലും വരാമെന്നുമായിരുന്നു ബാലന് മാധ്യമങ്ങളോട് പറഞ്ഞത്. ഒരു സ്ക്രിപ്റ്റ് ഒരു കേന്ദ്രത്തില്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടുള്ള നാടകമാണ് നടന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. നേരത്തെ ജമീലയുടെ നിയമനവുമായി ബന്ധപ്പെട്ട വലിയ വിവാദം നിലനിന്നിരുന്നു. ഡോ: ജമീലയെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആര്‍ദ്രം മിഷന് പദ്ധതിയുടെ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി നിയമിച്ചതാണ് വിവാദത്തിലേക്കെത്തിയത്.
2011 മുതല്‍ എകെ ബാലന് തരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സി പ്രകാശിനെതിരെ 67,047 വോട്ടുകള്‍ നേടിയാണ് എകെ ബാലന് വിജയിച്ചത്.