Top

’99 ശതമാനം മുസ്ലീങ്ങള്‍ താമസിക്കുന്ന ലക്ഷദ്വീപില്‍ വിഷ വിത്ത് പാകുന്ന ജോലിയില്‍ ബിജെപി’; പ്രഫൂല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ഇ.ടി

ലക്ഷദ്വീപിനെ കാവിവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍സര്‍ക്കാര്‍ പിന്‍വലിയണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. 99 ശതമാനത്തില്‍ അധികം മുസ്ലിം സമൂഹം താമസിക്കുന്ന ലക്ഷദ്വീപില്‍ ഇപ്പോള്‍ വിഷ വിത്ത് പാകുന്ന ജോലിയിലാണ് ബിജെപിയെന്നും പ്രഫുല്‍ പട്ടേലിനെ കേന്ദ്രസര്‍ക്കാര്‍ എല്പിച്ച ദൗത്യം എത്രയും വേഗം ദ്വീപിനെ വര്‍ഗീയവത്കരിക്കുക എന്നുള്ളതാണെന്ന് മനസിലാക്കാന്‍ കഴിയുന്നെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 99 ശതമാനം മുസ്ലിം സമൂഹം താമസിക്കുന്ന ദ്വീപില്‍ മാംസാഹാരം വിലക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു തുടങ്ങി. ഗോവധ നിരോധനവും പട്ടികയിലുണ്ട്. പാമ്പുകള്‍ വമിച്ചാല്‍ […]

23 May 2021 5:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

’99 ശതമാനം മുസ്ലീങ്ങള്‍ താമസിക്കുന്ന ലക്ഷദ്വീപില്‍ വിഷ വിത്ത് പാകുന്ന ജോലിയില്‍ ബിജെപി’; പ്രഫൂല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ഇ.ടി
X

ലക്ഷദ്വീപിനെ കാവിവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍സര്‍ക്കാര്‍ പിന്‍വലിയണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. 99 ശതമാനത്തില്‍ അധികം മുസ്ലിം സമൂഹം താമസിക്കുന്ന ലക്ഷദ്വീപില്‍ ഇപ്പോള്‍ വിഷ വിത്ത് പാകുന്ന ജോലിയിലാണ് ബിജെപിയെന്നും പ്രഫുല്‍ പട്ടേലിനെ കേന്ദ്രസര്‍ക്കാര്‍ എല്പിച്ച ദൗത്യം എത്രയും വേഗം ദ്വീപിനെ വര്‍ഗീയവത്കരിക്കുക എന്നുള്ളതാണെന്ന് മനസിലാക്കാന്‍ കഴിയുന്നെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 99 ശതമാനം മുസ്ലിം സമൂഹം താമസിക്കുന്ന ദ്വീപില്‍ മാംസാഹാരം വിലക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു തുടങ്ങി. ഗോവധ നിരോധനവും പട്ടികയിലുണ്ട്. പാമ്പുകള്‍ വമിച്ചാല്‍ ഉണ്ടാകുന്ന വിഷത്തേക്കാള്‍ കേന്ദ്ര ഗവണ്മെന്റിന്റെ പിന്തുണയോടെ നടക്കുന്ന വര്‍ഗീയ വിഷ വ്യാപനമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്. കേന്ദ്രസര്‍ക്കാര്‍ തെറ്റ് തിരുത്തി പ്രഫുല്‍ പട്ടേലിനെ ഉടന്‍ തിരിച്ചു വിളിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്:

”ശാന്ത സുന്ദരമായിരുന്ന ഒരു ഭൂപ്രദേശമാണ് ലക്ഷദ്വീപ്. അറബിക്കടലില്‍ ഒരു വാഴയില വെട്ടി ഇട്ടത് പോലെ കാണുന്ന നിഷ്‌കളങ്കമായ ഒരു നാട്. 99 ശതമാനത്തില്‍ അധികം മുസ്ലിം സമൂഹം താമസിക്കുന്ന ലക്ഷദ്വീപില്‍ ഇപ്പോള്‍ വിഷ വിത്ത് പാകുന്ന ജോലിയിലാണ് ബി.ജെ.പി. ഇതിനെതിരെ ദ്വീപില്‍ തന്നെ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച പ്രഫുല്‍ കോദാഭായി പട്ടേലിനെ കേന്ദ്ര ഗവണ്മെന്റ് എല്പിച്ച ദൗത്യം എത്രയും വേഗം ദ്വീപിനെ വര്‍ഗീയ വത്കരിക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.”

”ഇപ്പോള്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. പ്രധിഷേധ സ്വരങ്ങളെ അമര്‍ച്ച ചെയ്യാനുള്ള കരിനിയമം കയ്യിലുണ്ടായാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് അവര്‍ കരുതുന്നു. ദ്വീപിന് എപ്പോഴും ഒരു നിഷ്‌കളങ്ക മുഖമുണ്ട്. അതി മഹത്തായ ഒരു ചരിത്ര സാംസ്‌കാരിക പൈതൃകവും ഉണ്ട്. അത് തകര്‍ക്കുന്ന ബെദ്ധപ്പാടിലാണ് ഭരണകൂടം.
99 ശതമാനം മുസ്ലിം സമൂഹം താമസിക്കുന്ന അവിടെ മാംസാഹാരം വിലക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു തുടങ്ങി. ഗോവധ നിരോധനവും പട്ടികയിലുണ്ട്. ആ നാട്ടുകാരായ അവിടെ ജോലി ചെയ്യുന്ന അംഗനവാടി, ആരോഗ്യ മേഖലയിലുള്ള ജീവനക്കാരെ അടക്കം പിരിച്ചു വിടലിന്‍ വിധേയരായി. മത്സ്യ ബന്ധനം തന്നെയാണ് അവരുടെ പ്രധാന ജീവിത മാര്‍ഗം. മത്സ്യ തൊഴിലാളികള്‍ക്ക് നേരെ ഓരോ ഹേതു പറഞ്ഞു കേസെടുക്കുന്നതും പതിവായിട്ടുണ്ട്. ”



”അവര്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കരയില്‍ ഏറ്റവും അടുത്ത സ്ഥലം ബേപ്പൂര്‍ തുറമുഖമാണ്. അതിന് പകരം മംഗലാപുരം ആക്കി മാറ്റാനുള്ള നടപടിയും പൂര്‍ത്തിയായി വരുന്നു. ലക്ഷദ്വീപില്‍ പാമ്പുകള്‍ തീരെ ഇല്ല, കാക്കയും ഇല്ല. എന്നാല്‍ പാമ്പുകള്‍ വമിച്ചാല്‍ ഉണ്ടാകുന്ന വിഷത്തേക്കാള്‍ കേന്ദ്ര ഗവണ്മെന്റിന്റെ പിന്തുണയോടെ നടക്കുന്ന വര്‍ഗീയ വിഷ വ്യാപനം ആണ് ഇപ്പോള്‍ അവിടെ നടന്ന് വരുന്നത്. ഈ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഗവണ്മെന്റ് അടിയന്തിരമായും ഈ തെറ്റ് തിരുത്തണം. അവിടുത്തെ അഡിമിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം. കേന്ദ്ര ഭരണകൂടം ഉദ്യോഗസ്ഥമേധാവിത്വം ഉപയോഗിച്ച് നടത്തുന്ന ഈ ദുഷ്പ്രവണതയെ കുറിച്ച് പാര്‍ലമെന്റില്‍ 13.02.2021 ല്‍ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. തുടര്‍ന്നും അവരുട മഹിതമായ പാരമ്പര്യത്തെ കാത്തു സൂക്ഷിക്കാന്‍ കൂടെയുണ്ടാവും.”

Next Story

Popular Stories