പ്രവാചകന്റെ ചിത്രം വിദ്യാര്‍ത്ഥികളെ കാണിച്ചു; വിവാദത്തില്‍ ബ്രിട്ടന് സ്കൂള്‍
പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രദര്‍ശിപ്പിച്ചെന്ന പേരില്‍ ബ്രിട്ടനിലെ ബാറ്റ്ലി ഗ്രാമര്‍ സ്കൂള്‍ വിവാദത്തില്‍. ചിത്രം പ്രദര്‍ശിപ്പിച്ച അധ്യാപതനെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിനു പുറത്ത് കഴിഞ്ഞ ദിവസങ്ങളിലായി പ്രതിഷേധം നടന്നുവരികയാണ്. എന്നാല്‍ അധ്യാപകരെ പേടിക്കുന്ന നയം സ്വീകാര്യമല്ലെന്ന് സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചു. വിശ്വാസങ്ങളെയും മതത്തെയും പറ്റി വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതുണ്ട് എന്നാല്‍ സൂക്ഷ്മതയോടെ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടതായിരുന്നെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. വിഷയം സംബന്ധിച്ച് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ […]

പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രദര്‍ശിപ്പിച്ചെന്ന പേരില്‍ ബ്രിട്ടനിലെ ബാറ്റ്ലി ഗ്രാമര്‍ സ്കൂള്‍ വിവാദത്തില്‍. ചിത്രം പ്രദര്‍ശിപ്പിച്ച അധ്യാപതനെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിനു പുറത്ത് കഴിഞ്ഞ ദിവസങ്ങളിലായി പ്രതിഷേധം നടന്നുവരികയാണ്. എന്നാല്‍ അധ്യാപകരെ പേടിക്കുന്ന നയം സ്വീകാര്യമല്ലെന്ന് സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചു.
വിശ്വാസങ്ങളെയും മതത്തെയും പറ്റി വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതുണ്ട് എന്നാല്‍ സൂക്ഷ്മതയോടെ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടതായിരുന്നെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. വിഷയം സംബന്ധിച്ച് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അധ്യാപകനെ പുറത്താക്കണമെന്ന് പറയുന്നത് ഭീഷണിയാണെന്നും ഇതനുവദിക്കാനാവില്ലെന്നും ഒരു വിഭാഗം പറയുമ്പോള്‍ അധ്യാപകന്റെ പ്രവൃത്തി മാപ്പര്‍ഹിക്കാത്തതാണെന്ന് മറ്റൊരു വിഭാഗം പറയുന്നു.
‘ ഈ സമയം നമുക്ക് അടങ്ങിയിരിക്കാനാവില്ല. നമ്മള് ഒരുമിച്ചിറങ്ങുകയും ഇതൊരു ചെറിയ വിഷയമല്ലെന്നും നിങ്ങള്‍ കടക്കരുതാത്ത ഒരു അതിരുണ്ടെന്നും പ്രധാനാധ്യാപനെയും സ്കൂള്‍ അധികൃതരെയും അറിയിക്കണം,’ പ്രതിഷേധത്തില്‍ പങ്കെടുത്ത അബ്ദുള്ള എന്നയാള്‍ ബിബിസി ന്യൂസിനോട് പറഞ്ഞു. ബ്രിട്ടനിലെ പ്രമുഖ മുസ്ലിം സംഘടനയായ എംഇഎന്ഡി രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകനെ പിന്തുണയ്ക്കുന്ന രക്ഷിതാക്കളെ സ്കൂള്‍ സംരക്ഷിക്കുകയാണെന്ന് സംഘടന ആരോപിച്ചു. സംഭവം രാഷ്ട്രീയ തലത്തിലും വിവാദമായിട്ടുണ്ട്. ഇരുപക്ഷത്തുമുള്ള തീവ്രചിന്താഗതിക്കാര്‍ വിഷയം ഹൈജാക്ക് ചെയ്തെന്ന് മുന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍വുമണ്‍ ബരൊനെസ് വര്‍സി പ്രതികരിച്ചത്.