രണ്ട് ഡോക്ടര്‍മാര്‍, പിഎച്ച്ഡിക്കാര്‍, ആര്‍കിടെക്ട്; പ്രൊഫഷണലുകള്‍ക്ക് പ്രധാന്യവുമായി സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രൊഫണലുകള്‍ക്കും അക്കാദമിക പ്രാവീണ്യമുള്ളവര്‍ക്കും പ്രാധാന്യം. രണ്ട് ഡോക്ടര്‍മാര്‍. ഒരു ആര്‍കിടെക്ട്, പിഎച്ച്ഡി ഡോക്ടറേറ്റ് നേടിയ രണ്ട് പേര്, 28 അഭിഭാഷകര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികളായുള്ളത്. 14 ബിരുദാനന്തര ബിരുക്കാര്, 42 ബിരുദധാരികള്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചവറയില്‍ നിന്ന് മത്സരിക്കുന്ന ഡോക്ടര്‍ സുജിത് വിജയന്, തൃക്കാക്കരയില്‍ മത്സരിക്കുന്ന ഡോ. ജെ ജേക്കബ് എന്നിവരാണ് എംബിബിഎസ് പാസായി പ്രാക്ടീസ് ചെയ്യുന്ന രണ്ട് ഡോക്ടര്‍ സ്ഥാനാര്‍ത്ഥികള്‍. ആലുവയില്‍ മത്സരിക്കുന്ന ഷെല്‍ന നിഷാദാണ് പട്ടികയിലെ ആര്‍കിടെക്ട്. യുഡിഎഫിന്റെ […]

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രൊഫണലുകള്‍ക്കും അക്കാദമിക പ്രാവീണ്യമുള്ളവര്‍ക്കും പ്രാധാന്യം. രണ്ട് ഡോക്ടര്‍മാര്‍. ഒരു ആര്‍കിടെക്ട്, പിഎച്ച്ഡി ഡോക്ടറേറ്റ് നേടിയ രണ്ട് പേര്, 28 അഭിഭാഷകര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികളായുള്ളത്. 14 ബിരുദാനന്തര ബിരുക്കാര്, 42 ബിരുദധാരികള്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ചവറയില്‍ നിന്ന് മത്സരിക്കുന്ന ഡോക്ടര്‍ സുജിത് വിജയന്, തൃക്കാക്കരയില്‍ മത്സരിക്കുന്ന ഡോ. ജെ ജേക്കബ് എന്നിവരാണ് എംബിബിഎസ് പാസായി പ്രാക്ടീസ് ചെയ്യുന്ന രണ്ട് ഡോക്ടര്‍ സ്ഥാനാര്‍ത്ഥികള്‍. ആലുവയില്‍ മത്സരിക്കുന്ന ഷെല്‍ന നിഷാദാണ് പട്ടികയിലെ ആര്‍കിടെക്ട്. യുഡിഎഫിന്റെ ഉറച്ച സീറ്റെന്ന വിശേഷമുള്ള ആലുവയില്‍ മത്സരിക്കുന്ന ഷെല്‍ന കൊച്ചിയിലെ എസ്എന്‍ ആര്കിടെക്ടിന്റെ ഫൗണ്ടറും ചീഫ് ആര്കിടെക്ടുമാണ് ഷെല്‍ന.
ബിരുദധാരികളായ 42 പേരാണ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. ബിരുദാനന്തരബിരുദമുള്ള 14 പേരും പട്ടികയിലുണ്ട്. പിച്ച്ഡി നേടിയ രണ്ടു പേരും ആര്‍കിടെക്ട് ആയ സ്ഥാനാര്‍ത്ഥിയുമുണ്ട്.
എല്ലുരോഗ വിദഗ്ധനും പൊതുപ്രവര്‍ത്തകനുമായ ഡോ ജെ ജേക്കബ് പി.ടി തോമസിനെയാണ് തൃക്കാക്കരയില്‍ നിന്നും നേരിടേണ്ടത്. സിപിഐഎമ്മിന്റ വാശിപ്പോരാട്ടത്തിന് ‘എല്ലുറപ്പുള്ള’ ഡോക്ടര്‍ കളത്തിലിറങ്ങുന്നതോടെ മണ്ഡലത്തില്‍ തീപാറും.
മണിപ്പാലില്‍ നിന്നും എംബിബിഎസ് ബിരുദവും ബിജാപുരില്‍ നിന്നും ഓര്‍ത്തോപീഡിക്സില്‍ എംഎസും നേടിയ ഡോ ജെ ജേക്കബ് പൊതുപ്രവര്‍ത്തന രംഗത്തും സജീവ സാന്നിധ്യമാണ്. എറണാകുളം ജില്ലയുടെ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റെന്ന നിലയിലും അദ്ദേഹം സുപരിചിതനാണ്. പി.ടി തോമസിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാനായി തൃക്കാക്കരയിലേക്ക് താരപരിവേഷമുള്ള സ്ഥാനാര്‍ഥികളെ സിപിഐഎം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തൃക്കാക്കരയിലെ സാമുദായിക സമവാക്യങ്ങള്‍ കൂടി പരിഗണിച്ചാണ് സഭാ പിന്തുണയുള്ള ഡോ ജെ ജേക്കബ് എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയതെന്നാണ് സൂചന. 2016ലെ തെരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോളിനെയാണ് പി.ടി തോമസിനെ നേരിടാന്‍ എല്‍ഡിഎഫ് കളത്തിലിറക്കിയിരുന്നത്. അന്ന് പി.ടി തോമസ് തന്നെയാണ് വിജയിച്ചുകയറിയതെങ്കിലും മണ്ഡലത്തില്‍ യുഡിഎഫിന് ഇരുപതിനായിരത്തിന് മുകളിലുണ്ടായിരുന്ന ഭൂരിപക്ഷം 11,996ലേക്ക് ചുരുങ്ങുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം തോമസിനെതിരെ മൂന്ന് വിജിലന്‍സ് കേസുകളെടുത്തിരുന്നു.
ആര്‍എസ്പിയുടെ തട്ടകം ആദ്യമായി അട്ടിമറിച്ച വിജയന് പിള്ളയുടെ മകനാണ് ഡോ സുജിത് വിജയന്. ഷിബു ബേബി ജോണാണ് സുജിത്തിന് ചവറയില്‍ എതിരാളി. ചവറയിലെ അരവിന്ദ് ആശുപത്രിയിലെ ഡോക്്ടറാണ് സുജിത്. പിതാവ് വിജയന് പിള്ള 2016 ല്‍ എംഎല്‍എ ആയതുമുതല്‍ രാഷ്ട്രീയത്തില്‍ ചെറിയ പരിചയം സുജിത്തിനുണ്ട്. എംഎല്‍എ പ്രൊജക്ടുകള്‍ വിനിയോഗിക്കാനുള്ള ആരോഗ്യ പ്രൊജക്ടുകള്‍ തയ്യാറാക്കിയതും പ്രാവര്‍ത്തികമാക്കാന്‍ സഹായിച്ചതും ഡോ സുജിത്ത് ആയിരുന്നു.