Top

ഹാത്രസില്‍ ജാതിലഹളയ്ക്ക് നേതൃത്വം നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടെന്ന് ബിജെപി; 50 കോടി വിദേശ ഫണ്ട് സ്വീകരിച്ചെന്ന് യുപി പൊലീസ്; നിഷേധിച്ച് സംഘടന

ന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് വക്താക്കള്‍ പ്രതികരിച്ചു.

7 Oct 2020 8:54 PM GMT

ഹാത്രസില്‍ ജാതിലഹളയ്ക്ക് നേതൃത്വം നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടെന്ന് ബിജെപി; 50 കോടി വിദേശ ഫണ്ട് സ്വീകരിച്ചെന്ന് യുപി പൊലീസ്; നിഷേധിച്ച് സംഘടന
X

ഉത്തര്‍പ്രദേശ് ഹാത്രസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ജാതികലാപങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടാണെന്ന ആരോപണവുമായി ബിജെപി. പ്രദേശത്ത് കലാപമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് എന്നീ സംഘടനകള്‍ ഗൂഢാലോചന നടത്തിയെന്നും ഇതിനായി സംഘടന 50 കോടി രൂപ വിദേശഫണ്ട് സ്വീകരിച്ചുവെന്നും വ്യാപകമായി ആരോപണമുയരുന്ന പശ്ചാത്തലത്തില്‍ യുപി പൊലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു.

ഹാത്രസില്‍ കലാപമുണ്ടാക്കാന്‍ വിവിധ സംഘടനകള്‍ക്ക് 100 കോടി രൂപ വിദേശഫണ്ട് ലഭിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു. ഹാത്രസിലെ പ്രതിഷേധങ്ങള്‍ക്കുള്ള വിദേശഫണ്ട് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് വക്താക്കള്‍ പ്രതികരിച്ചു.

‘ഹാത്രസ് ബലാത്സംഗ കേസ് കൊകാര്യം ചെയ്യുന്നതില്‍ യുപി സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോഴുള്ള ഈ ആരോപണം. പോപ്പുലര്‍ ഫ്രണ്ടിനേയും വര്‍ഗീയലഹളയേയും തമ്മില്‍ ബന്ധപ്പെടുത്തി വരുന്ന ആരോപണങ്ങള്‍ അസംബന്ധവും അടിസ്ഥാനരഹിതവുമാണ്’. പോപ്പുലര്‍ ഫ്രണ്ട് വക്താക്കള്‍ ദി പ്രിന്റിനോട് പ്രതികരിച്ചു. ഇതെല്ലാം ശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണെന്നും ബിജെപി സര്‍ക്കാരും അവര്‍ നിയന്ത്രിക്കുന്ന ഏജന്‍സികളും ചേര്‍ന്ന് സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ കാലങ്ങളായി ശ്രമിച്ചുവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹാത്രസ് സന്ദര്‍ശിക്കാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും രാജ്യത്തിന്റെ സുസ്ഥിരതയും ക്രമസമാധാനവും തകര്‍ക്കുന്ന തരത്തിലുള്ള രേഖകള്‍ കണ്ടെത്തിയെന്നും യുപി പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

അതേസമയം യുപി പൊലീസ് അറസ്റ്റ് ചെയ്ത നാല് പേര്‍ക്കും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഹാത്രസിലെ പ്രതിഷേധങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണെന്നും യുപിയിലെ ബിജെപി വക്താവ് മനിഷ് ശുക്ല പ്രസ്താവിച്ചു. ഹാത്രസ് പെണ്‍കുട്ടിയ്ക്ക് നീതി തേടിയുള്ള ചില വ്യാജ വെബ്‌സൈറ്റുകല്‍ വഴി ഇത്തരം സംഘടനകള്‍ കലാപസമാനമായ സാഹചര്യം ഹാത്രസില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതായും ശുക്ല കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories