Top

പെഗാസസ് വിവാദം ഫ്രാന്‍സിലും; അന്വേഷണം പ്രഖ്യാപിച്ചു

ഇസ്രായേല്‍ നിര്‍മിത സ്‌പൈ വെയറായ പെഗാസസ് നടത്തിയ ചാരപ്പണിയില്‍ ഫ്രാന്‍സില്‍ അന്വേഷണം പ്രഖ്യാപിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ പെഗാസസ് ഉപയോഗിച്ച് ഫ്രാന്‍സിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി എന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് നടപടി. എഎഫ്പിയുടെ മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പെഗാസസ് സ്‌പൈ വെയര്‍ തങ്ങള്‍ ഉപയോഗിച്ചില്ലെന്നാണ് മൊറോക്കോയുടെ പ്രതികരണം. റിപ്പോര്‍ട്ട് പുറുത്തു വന്നതിനു പിന്നാലെ ഫ്രാന്‍സിലെ അന്വേഷണാത്മക വെബ്‌സൈറ്റുകളായ […]

20 July 2021 6:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെഗാസസ് വിവാദം ഫ്രാന്‍സിലും; അന്വേഷണം പ്രഖ്യാപിച്ചു
X

ഇസ്രായേല്‍ നിര്‍മിത സ്‌പൈ വെയറായ പെഗാസസ് നടത്തിയ ചാരപ്പണിയില്‍ ഫ്രാന്‍സില്‍ അന്വേഷണം പ്രഖ്യാപിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ പെഗാസസ് ഉപയോഗിച്ച് ഫ്രാന്‍സിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി എന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് നടപടി. എഎഫ്പിയുടെ മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പെഗാസസ് സ്‌പൈ വെയര്‍ തങ്ങള്‍ ഉപയോഗിച്ചില്ലെന്നാണ് മൊറോക്കോയുടെ പ്രതികരണം.

റിപ്പോര്‍ട്ട് പുറുത്തു വന്നതിനു പിന്നാലെ ഫ്രാന്‍സിലെ അന്വേഷണാത്മക വെബ്‌സൈറ്റുകളായ മീഡിയ പാര്‍ട്ട്, ലെ കനാര്‍ഡ് എന്‍ഷെയ്ന്‍ എന്നിവയാണ് മൊറോക്കോ ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. മീഡിയ പാര്‍ട്ട് സ്ഥാപകനായ എഡ്‌വി പ്ലെനലിന്റെയും സ്ഥാപനത്തിലെ മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയിലും പെഗാസസ് നടത്തിയ ഫോണ്‍ ചോര്‍ത്തല്‍ വിവാദം തുടരുകയാണ്. ഞായറാഴ്ച്ചയാണ് ഇന്ത്യന്‍ രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ച പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ കേന്ദ്ര മന്ത്രിമാരുള്‍പ്പടെ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയതായാണ് ആരോപണം. തിങ്കളാഴ്ച്ച പുറത്തുവന്ന ഫോണ്‍ചോര്‍ത്തപ്പെട്ടവരുടെ ലിസ്റ്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരുകൂടി ഉള്‍പ്പെട്ടത് കൂടുതല്‍ വിവാദത്തിന് കാരണമായി. കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ കടുത്ത പ്രതിഷേധത്തിനും ഇത് കാരണമായി.

Next Story