സെനറ്റ് ഡയസില്‍ ഫോട്ടോ പോസിംഗ് ഒരു വശത്ത്, ഷൂട്ടര്‍മാരും വേഷധാരികളും മറ്റൊരു വശത്ത്; അമേരിക്കന്‍ ചരിത്രത്തിലെ അപമാനകരമായ ദൃശ്യങ്ങള്‍
വാഷിംഗ്ടണ്‍ കാപ്പിറ്റോളില്‍ അതിക്രമിച്ച് കയറി ട്രംപ് അനുനായികള്‍ കാണിച്ച പരാക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത്. കാപ്പിറ്റോളില്‍ അതിക്രമിച്ച് കയറി ട്രംപ് അനുനായികള്‍ പല രൂപത്തിലാണ് എത്തിയത്. ചിലര്‍ ദേഹത്ത് പെയിന്റുകളും മുഖം മൂടികളുള്‍പ്പെടെ വേഷഭൂഷാധികളുമായാണ് എത്തിയത്. മാന്‍ വേഷത്തില്‍ പാര്‍ലെമന്റ് മന്ദിരത്തില്‍ പ്രവേശിച്ച ഒരാളുടെ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്.ഒരു ട്രംപ് അനുനായി ആയ സ്ത്രീ സ്റ്റാറ്റിയൂ ഓഫ് ലിബര്‍ട്ടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വേഷവിധാനങ്ങള്‍ ധരിച്ചെത്തി. ഇതിനിടയില്‍ രണ്ടു പേര്‍ സെനറ്റിലെ ഡയസില്‍ കയറിരുന്ന് ഫോട്ടോയ്ക്ക് പോസും ചെയ്തു. […]

വാഷിംഗ്ടണ്‍ കാപ്പിറ്റോളില്‍ അതിക്രമിച്ച് കയറി ട്രംപ് അനുനായികള്‍ കാണിച്ച പരാക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത്. കാപ്പിറ്റോളില്‍ അതിക്രമിച്ച് കയറി ട്രംപ് അനുനായികള്‍ പല രൂപത്തിലാണ് എത്തിയത്. ചിലര്‍ ദേഹത്ത് പെയിന്റുകളും മുഖം മൂടികളുള്‍പ്പെടെ വേഷഭൂഷാധികളുമായാണ് എത്തിയത്. മാന്‍ വേഷത്തില്‍ പാര്‍ലെമന്റ് മന്ദിരത്തില്‍ പ്രവേശിച്ച ഒരാളുടെ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്.
ഒരു ട്രംപ് അനുനായി ആയ സ്ത്രീ സ്റ്റാറ്റിയൂ ഓഫ് ലിബര്‍ട്ടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വേഷവിധാനങ്ങള്‍ ധരിച്ചെത്തി.

ഇതിനിടയില്‍ രണ്ടു പേര്‍ സെനറ്റിലെ ഡയസില്‍ കയറിരുന്ന് ഫോട്ടോയ്ക്ക് പോസും ചെയ്തു. മറ്റൊരാളാവട്ടെ യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഇരിപ്പിടം കൈയ്യേറി കാലിന്‍ മേല്‍ കയറ്റി വെച്ച് ഇരിപ്പായി. ചിലര്‍ ഗോവണികളില്‍ പടിച്ചു തൂങ്ങി താഴത്തെ നിലകളിലേക്ക് ചാടി വീഴുന്ന ദൃശ്യങ്ങളുമുണ്ട്.

ലോകത്തേറ്റവും കൂടുതല്‍ വിലമതിക്കപ്പെട്ടുന്ന അമേരിക്കന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ അപമാന സംഭവങ്ങളാണ് ഇന്ന് അരങ്ങേറിയതെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങിയവരെല്ലാം സംഘര്‍ഷത്തെ അപലപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡൊണാള്‍ഡ് ട്രംപിനെ ഉടന്‍ തന്നെ സ്ഥാനത്തു നിന്ന് നീക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രതിഷേധക്കാര്‍ പാര്‍ലമെന്റിനുള്ളില്‍ ഇത്തരമൊരു ആക്രമണം അഴിച്ചു വിടുന്നത്. 1812 യുദ്ധത്തിനു ശേഷം ആദ്യമായാണ് യുഎസ് കാപ്പിറ്റോളില്‍ ഇത്തരമൊരു സുരക്ഷാ വീഴ്ചയുണ്ടാവുന്നത്.
ഇതിനിടെ വാഷിംഗ്ടണില്‍ വീണ്ടും സഭ ചേര്‍ന്നതോടെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും പിന്തുണ ജോ ബൈഡന് ലഭിച്ചു. ആറ് റിപബ്ലിക്കന് സെനറ്റര്‍മാരാണ് പിന്തുണച്ചത് ബെഡന്റെ അരിസോണയിലെ ഇലക്ടറല്‍ വോട്ടുകള്‍ പരിഗണിച്ചപ്പോഴാണ് റിപബ്ലിക്കന്‍മാര്‍ പിന്തുണയറിയിച്ചത്. ബൈഡന്റെ വിജയത്തിനെതിരായ പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. (93-6)
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് വാക്കര്‍ ബുഷും സംഘര്‍ഷത്തെ അപലപിച്ചു. ബനാന റിപബ്ലിക്കിലാണ് ഇത്തരത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം ആക്രമം നടക്കുകയെന്നും ഇതിന് കാരണക്കാരായ രാഷ്ട്രീയക്കാര്‍ രാജ്യത്തിന്റെ പാരമ്പര്യത്തെയും അധികാര സംവിധാനങ്ങളെയും അപമാനിക്കരുതെന്നും ജോര്‍ജ് വാക്കര്‍ ബുഷ് പറഞ്ഞു.

