Top

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലാത്തിയ്ക്കടിച്ച് യുപി പൊലീസ്; വട്ടം നിന്ന് തടുത്ത് പ്രിയങ്ക

പിന്തിരിപ്പിക്കാന്‍ അംഗരക്ഷകര്‍ പണിപ്പെട്ട് ശ്രമിക്കുന്നതിനിടിയിലും പ്രിയങ്ക ലാത്തിച്ചാര്‍ജിന് അകത്തേക്ക് ബലം പ്രയോഗിച്ച് നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

3 Oct 2020 7:34 AM GMT

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലാത്തിയ്ക്കടിച്ച് യുപി പൊലീസ്; വട്ടം നിന്ന് തടുത്ത് പ്രിയങ്ക
X

ഹാത്രസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കയുടേയും യാത്രയ്ക്കിടെ സംഘര്‍ഷം. നോയ്ഡയില്‍ ഡല്‍ഹി നോയ്ഡ ഫ്‌ളൈ വേയില്‍ വെച്ചാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന സംഘവും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കളേയും പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. ഇതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇടയില്‍ നിന്ന് പൊലീസിന്റെ ലാത്തിയടി തടയാന്‍ ശ്രമിച്ചു. പ്രിയങ്ക പൊലീസിനെ തടയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നുണ്ട്.

പൊലീസ് പ്രവര്‍ത്തകരെ ലാത്തിയ്ക്കടിക്കുമ്പോള്‍ പ്രിയങ്ക ഹൈവേയുടെ മീഡിയന്‍ ചാടിക്കടന്ന് എത്തുന്നതും മുന്‍പില്‍ കയറി നില്‍ക്കുന്നതുമാണ് ദൃശ്യങ്ങളില്‍. പിന്തിരിപ്പിക്കാന്‍ അംഗരക്ഷകര്‍ പണിപ്പെട്ട് ശ്രമിക്കുന്നതിനിടിയിലും പ്രിയങ്ക ലാത്തിച്ചാര്‍ജിന് അകത്തേക്ക് ബലം പ്രയോഗിച്ച് നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

ബിജെപി പൊലീസ് പ്രിയങ്കാ ഗാന്ധിയേയും കോണ്‍ഗ്രസ് നേതാക്കളേയും ലാത്തിയ്ക്കടിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല പറഞ്ഞു.

യോഗി സര്‍ക്കാര്‍ എത്രത്തോളം പീഡിപ്പിക്കും? എത്ര ശബ്ദങ്ങള്‍ അടിച്ചമര്‍ത്തും? എത്രയേറെ വടികള്‍ കൊണ്ട് നിങ്ങള്‍ അടിക്കും? എപ്പോഴാണ് ഹാത്രസ് ഇരയ്ക്ക് നിങ്ങള്‍ നീതി ലഭ്യമാക്കുക?

രണ്‍ദീപ് സിങ്ങ് സുര്‍ജേവാല

രാഹുലും പ്രിയങ്കയും കെ സി വേണുഗോപാലും ഉള്‍പ്പെടുന്ന സംഘം മഥുരയിലെ റെസ്റ്റോറിന്റിലെത്തി. വന്‍ ജനാവലിയാണ് കോണ്‍ഗ്രസ് സംഘത്തെ സ്വീകരിക്കാനായി കാത്തിരുന്നത്.

Next Story