Top

യോഗി സര്‍ക്കാരിനെ അഭിനന്ദിച്ച പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക; ‘സ്ത്രീകളുടെ മത്സരിക്കാനുള്ള അവകാശം പോലും യു പിയില്‍ തട്ടിയെടുക്കപ്പെട്ടു’

സ്ത്രീകള്‍ക്കുനേരെ യു പിയില്‍ ആക്രമണങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചതെന്ന വിമര്‍ശനം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യു പിയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിച്ച സമാജ്‌വാദി പാര്‍ട്ടി വനിതാ നേതാവിനെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു പ്രിയങ്ക. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രിയങ്ക ഉയര്‍ത്തിയത്. സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം യോഗി സര്‍ക്കാര്‍ തട്ടിയെടുത്തെന്ന് പ്രിയങ്ക ആരോപിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നതിനിടെ സമാജ്‌വാദി പാര്‍ട്ടി വനിതാ നേതാവിന്റെ സാരി വലിച്ചുപറിക്കുകയും […]

17 July 2021 6:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യോഗി സര്‍ക്കാരിനെ അഭിനന്ദിച്ച പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക; ‘സ്ത്രീകളുടെ മത്സരിക്കാനുള്ള അവകാശം പോലും യു പിയില്‍ തട്ടിയെടുക്കപ്പെട്ടു’
X

സ്ത്രീകള്‍ക്കുനേരെ യു പിയില്‍ ആക്രമണങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചതെന്ന വിമര്‍ശനം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യു പിയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിച്ച സമാജ്‌വാദി പാര്‍ട്ടി വനിതാ നേതാവിനെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു പ്രിയങ്ക. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രിയങ്ക ഉയര്‍ത്തിയത്.

സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം യോഗി സര്‍ക്കാര്‍ തട്ടിയെടുത്തെന്ന് പ്രിയങ്ക ആരോപിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നതിനിടെ സമാജ്‌വാദി പാര്‍ട്ടി വനിതാ നേതാവിന്റെ സാരി വലിച്ചുപറിക്കുകയും ആക്രമിക്കുകയും ചെയ്ത ബി ജെ പി പ്രവര്‍ത്തകരുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രിയങ്ക യു പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നത് ഒരു സ്ത്രീയുടെ ഭരണഘടനാപരമായ അവകാശമാണ്. സംഭവം നടന്ന ലക്കീപ്പൂര്‍ ഖേരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട സ്ത്രീ നാമനിര്‍ദേശ പത്രിക നല്കാന്‍ പോവുകയായിരുന്നു. അവരുടെ കൂടെ മകനും ഉണ്ടായിരുന്നു. അപ്പോഴാണ് ബി ജെ പി പ്രവര്‍ത്തകര്‍ സാരി വലിച്ചുപറിച്ചുകൊണ്ട് അവരെ ആക്രമിക്കുന്നത്. സംഭവം തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ യോഗി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു.

ഇത്തരം ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആ സ്ത്രീയ്ക്കും അവകാശമില്ലേയെന്ന് പ്രിയങ്ക ചോദിച്ചു. അവരുടെ അവകാശം തട്ടിയെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

യു പി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് വിവാദ സംഭവം നടന്നത്. സമാജ്‌വാദി പാര്‍ട്ടി വനിതാ നേതാവിനെ ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വൈറലാവുകയും വന്‍ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

Next Story

Popular Stories