അസമില്‍ തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്; ജുമുര്‍ നൃത്തത്തിന് ചുവടുവെച്ച് പ്രിയങ്ക ഗാന്ധി -വീഡിയോ കാണാം
ഗുവാഹത്തി: അസമിലെ പരമ്പരാഗത നൃത്തരൂപമായ ജുമുര്‍ ഡാന്‍സിന് ചുവടുവെച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അസമിലെ ലഖിംപുരിലെ തേയില തൊഴിലാളികളായ ആദിവാസകള്ക്കൊപ്പമാണ് പ്രിയങ്ക ചുവടുവെക്കുന്നത്. കൂട്ടംചേര്‍ന്ന് നടത്തിയ നൃത്തത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായിക്കഴിഞ്ഞു. പരമ്പരാഗത സംഗീതോപകരണങ്ങളോടുകൂടിയായിരുന്നു നൃത്തം. സംസ്ഥാനത്തിന്റെ പരമ്പരാഗത ഷാള്‍ അണിഞ്ഞാണ് പ്രിയങ്ക എത്തിയത്. നൃത്തത്തിന്റെ ഒരുമിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. പ്രിയങ്കയ്ക്ക് ചുറ്റും വലിയ ആള്‍ക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നതും വ്യക്തമാണ്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രിയങ്ക അസമിലെത്തിയിരിക്കുന്നത്. മാര്‍ച്ച് 27 ന് ആരംഭിച്ച് […]

ഗുവാഹത്തി: അസമിലെ പരമ്പരാഗത നൃത്തരൂപമായ ജുമുര്‍ ഡാന്‍സിന് ചുവടുവെച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അസമിലെ ലഖിംപുരിലെ തേയില തൊഴിലാളികളായ ആദിവാസകള്ക്കൊപ്പമാണ് പ്രിയങ്ക ചുവടുവെക്കുന്നത്. കൂട്ടംചേര്‍ന്ന് നടത്തിയ നൃത്തത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായിക്കഴിഞ്ഞു.
പരമ്പരാഗത സംഗീതോപകരണങ്ങളോടുകൂടിയായിരുന്നു നൃത്തം. സംസ്ഥാനത്തിന്റെ പരമ്പരാഗത ഷാള്‍ അണിഞ്ഞാണ് പ്രിയങ്ക എത്തിയത്. നൃത്തത്തിന്റെ ഒരുമിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. പ്രിയങ്കയ്ക്ക് ചുറ്റും വലിയ ആള്‍ക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നതും വ്യക്തമാണ്.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രിയങ്ക അസമിലെത്തിയിരിക്കുന്നത്. മാര്‍ച്ച് 27 ന് ആരംഭിച്ച് മൂന്ന് ഘട്ടമായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രിയങ്ക സജീവ സാന്നിധ്യമാകുമെന്നാണ് വിവരം. ഗുവാഹത്തിയിലാണ് പ്രിയങ്ക ആദ്യമെത്തിയത്. ഇവിടുത്തെ പ്രശസ്തമായ കാമഖ്യ ക്ഷേത്രത്തിലും പ്രിയങ്ക സന്ദര്‍ശനം നടത്തി.
സംസ്ഥാന വ്യാപകമായി തൊഴിലില്ലായ്മ ഉയര്‍ത്തിപ്പിടിച്ച് പ്രചചരണം നടത്താന്‍ പ്രിയങ്ക ആഹ്വാനം ചെയ്തിട്ടുണ്ട്. ബോഡോലാന്‍ഡ് പീപ്പിള്‍ ഫ്രണ്ട് എന്‍ഡിഎ വിട്ട് കോണ്‍ഗ്രസില്‍ എത്തിയതിന് പിന്നാലെയാണ് പ്രിയങ്കയുടെ അസം സന്ദര്‍ശനം.