‘സിബിഎസ്‌സി പരീക്ഷകള്‍ റദ്ദാക്കണം’; പത്താം ക്ലാസ് പരീക്ഷകള്‍ മാത്രം റദ്ദാക്കിയത് പക്ഷപാത നിലപാടെന്ന് പ്രിയങ്ക ഗാന്ധി
സിബിഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വീണ്ടും രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദം കേള്‍ക്കാതെ പോകരുത്. കൊവിഡിന്റെ രണ്ടാം തരംഗം കണക്കിലെടുത്ത് എല്ലാ ബോര്‍ഡ് പരീക്ഷകളും റദ്ദാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദ് ചെയ്തുകൊണ്ട് കേന്ദ്രം ഉത്തരവിറക്കിയിരുന്നു. പ്ലസ് ടു പരീക്ഷകളുടെ കാര്യത്തില്‍ വരുന്ന ജൂണോടെ തീരുമാനം ഉണ്ടാകുമന്ന നിലപാടായിരുന്നു കേന്ദ്രം സ്വീകരിച്ചത്. എന്നാല്‍ പ്ലസ് ടു പരീക്ഷകള്‍ റദ്ദ് ചെയ്യാത്തത് പക്ഷപാതപരമായ നടപടിയാണെന്നും ഇതുവഴി […]

സിബിഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വീണ്ടും രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദം കേള്‍ക്കാതെ പോകരുത്. കൊവിഡിന്റെ രണ്ടാം തരംഗം കണക്കിലെടുത്ത് എല്ലാ ബോര്‍ഡ് പരീക്ഷകളും റദ്ദാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദ് ചെയ്തുകൊണ്ട് കേന്ദ്രം ഉത്തരവിറക്കിയിരുന്നു. പ്ലസ് ടു പരീക്ഷകളുടെ കാര്യത്തില്‍ വരുന്ന ജൂണോടെ തീരുമാനം ഉണ്ടാകുമന്ന നിലപാടായിരുന്നു കേന്ദ്രം സ്വീകരിച്ചത്. എന്നാല്‍ പ്ലസ് ടു പരീക്ഷകള്‍ റദ്ദ് ചെയ്യാത്തത് പക്ഷപാതപരമായ നടപടിയാണെന്നും ഇതുവഴി വിദ്യാര്‍ത്ഥികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയാണെന്നും പ്രിയങ്ക വിമര്‍ശിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ ആശങ്കയിലാണെന്നും അതിനാല്‍ പരീക്ഷകള്‍ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഞായറാഴ്ച്ച പ്രിയങ്ക ഗാന്ധി കേന്ദ്രത്തിന് കത്തയച്ചിരുന്നു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ച സാഹചര്യത്തില്‍ പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രിയങ്ക വ്യക്തമാക്കിയിരുന്നു. പരീക്ഷാ സമ്മര്‍ദ്ദത്തിന് പുറമേ കൊവിഡിന്റെ വ്യാപനം കൂടിയായപ്പോള്‍ കൂട്ടികള്‍ക്ക് അത് ഇരട്ടി സമ്മര്‍ദ്ദമായി മാറിയിരിക്കുകയാണ്. അതോടൊപ്പം പരീക്ഷ നടത്തുന്ന അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബത്തിന്റെയും ആശങ്ക കാണാതെ പോകരുതെന്നും അവര്‍ തന്റെ പോസ്റ്റില്‍ കുറിച്ചിരുന്നു. ഇതെല്ലാം പ്രതിപാദിച്ചുകൊണ്ടുള്ള കത്താണ് പ്രിയങ്ക കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിന് അയച്ചത്.
ഇത്തരം അടിയന്തിരമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുട മൂല്യ നിര്‍ണയത്തിനായി പല രാജ്യങ്ങളും നിരവധി മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നതായും പ്രിയങ്ക അഭിപ്രായപ്പെട്ടു. സിബിഎസ്ഇ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യം മുന്നോട്ടുവെച്ച പ്രിയങ്ക ഗാന്ധി ഭാവിയുടെ വാഗ്ദാനങ്ങളെ അവഗണിക്കരുതെന്നും അവരുടെ ആശങ്ക കാണാതെ പോകരുതെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിബിഎസ് സി പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദ്‌ചെയ്തുകൊണ്ട് വിദ്യാസ മന്ത്രാലയം ഉത്തരവിറക്കിയത്. എന്നാല്‍ പ്ലസ് ടു പരീക്ഷകള്‍ സംബന്ധിച്ച് ജൂണില്‍ തീരുമാനമെടുക്കുമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനം. 10, 12 ക്ലാസുകളിലെ പരീക്ഷ മേയ് 4 മുതല്‍ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രാലയം പുതിയ തീരുമാനം പുറത്തിറക്കിയത്. എന്നാല്‍ ഇത് ശരിയല്ലെന്ന വിമര്‍ശനവുമായാണ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.