‘യുഎസിന് ഒരു വനിത വൈസ്പ്രസിഡന്റെങ്കിലും ഉണ്ടായത് ഇപ്പോള്‍ മാത്രമാണ്, ഇന്ത്യയില്‍ പക്ഷേ….’; പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മ ദിനത്തില്‍ കൊച്ചുമകളും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി നടത്തിയ പരാമര്‍ശം ശ്രദ്ധേയമാവുന്നു. അമേരിക്ക ഒരു വനിത വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ഇപ്പോഴാണ്. ഇന്ത്യയാകട്ടെ, 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് വനിതാ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു എന്നാണ് പ്രിയങ്കയുടെ വാക്കുകള്‍. ‘അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ദിര ഗാന്ധിയെ അനുസ്മരിക്കുന്ന ഈ ദിവസം നമ്മള്‍ മനസിലാക്കേണ്ടത് ഇന്ത്യ 50 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഒരു വനിത പ്രധാനമന്ത്രിയെ […]

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മ ദിനത്തില്‍ കൊച്ചുമകളും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി നടത്തിയ പരാമര്‍ശം ശ്രദ്ധേയമാവുന്നു. അമേരിക്ക ഒരു വനിത വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ഇപ്പോഴാണ്. ഇന്ത്യയാകട്ടെ, 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് വനിതാ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു എന്നാണ് പ്രിയങ്കയുടെ വാക്കുകള്‍.
‘അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ദിര ഗാന്ധിയെ അനുസ്മരിക്കുന്ന ഈ ദിവസം നമ്മള്‍ മനസിലാക്കേണ്ടത് ഇന്ത്യ 50 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഒരു വനിത പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തിരുന്നെന്നാണ്. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ഇന്ദിരാ ഗാന്ധിയുടെ ധൈര്യവും ശക്തിയും എപ്പോഴും ഒരു പ്രചോദനവും ആവേശവുമാണ്’, പ്രിയങ്ക പറഞ്ഞു.
1917 നവംബര്‍ 19നായിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും കമല നെഹ്‌റുവിന്റെയും മകളായി ഇന്ദിര ഗാന്ധിയുടെ ജനനം. ഇന്ത്യയുടെ ആദ്യ വനിത പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിര 1966 മുതല്‍ 1977 വരെയും പിന്നീച് 1980 ജനുവരിമുതല്‍ കൊല്ലപ്പെടുന്ന 1984 ഒക്ടോബര്‍ വരെയും അധികാരത്തില്‍ ഉണ്ടായിരുന്നു.