യെച്ചൂരിയുടെ മകന് പകരം അനുശോചനം രേഖപ്പെടുത്തിയത് മരിച്ച കോണ്‍ഗ്രസ് നേതാവിന്; പ്രിയങ്കയ്ക്ക് ട്വിറ്ററില്‍ തുടരെ അബദ്ധം
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷിന് അനുശോചനം രേഖപ്പെടുത്തുന്നതില്‍ പ്രിയങ്ക ഗാന്ധിക്ക് സംഭവിച്ചത് തുടര്‍ച്ചയായ അബദ്ധങ്ങള്‍. 10:34നായിരുന്നു പ്രിയങ്കയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുള്ള ആദ്യ ട്വീറ്റ്. ഇതില്‍ സീതാറാം യെച്ചൂരിക്കും കുടുംബത്തിനും എന്നതിന് പകരം സീതാറാം കേസരിക്കും കുടുംബത്തിനും അനുശോചനം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അബദ്ധം സംഭവിച്ചെന്ന് മനസിലായതോടെ അല്‍പ്പസമയത്തിനുള്ളില്‍ പ്രിയങ്ക ഈ ട്വീറ്റ് പിന്‍വലിച്ചു. പിന്നാലെ 10.36ന് അടുത്ത ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ഇതിലും അബദ്ധം കടന്നുകൂടി. ‘പ്ലീസ് ട്വീറ്റ് ‘ എന്ന വാചകമായിരുന്നു ഈ […]

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷിന് അനുശോചനം രേഖപ്പെടുത്തുന്നതില്‍ പ്രിയങ്ക ഗാന്ധിക്ക് സംഭവിച്ചത് തുടര്‍ച്ചയായ അബദ്ധങ്ങള്‍.
10:34നായിരുന്നു പ്രിയങ്കയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുള്ള ആദ്യ ട്വീറ്റ്. ഇതില്‍ സീതാറാം യെച്ചൂരിക്കും കുടുംബത്തിനും എന്നതിന് പകരം സീതാറാം കേസരിക്കും കുടുംബത്തിനും അനുശോചനം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അബദ്ധം സംഭവിച്ചെന്ന് മനസിലായതോടെ അല്‍പ്പസമയത്തിനുള്ളില്‍ പ്രിയങ്ക ഈ ട്വീറ്റ് പിന്‍വലിച്ചു.

പിന്നാലെ 10.36ന് അടുത്ത ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ഇതിലും അബദ്ധം കടന്നുകൂടി. ‘പ്ലീസ് ട്വീറ്റ് ‘ എന്ന വാചകമായിരുന്നു ഈ അനുശോചനസന്ദേശത്തിന് മുകളിലുണ്ടായിരുന്നത്. മറ്റാരോ ഇട്ട ട്വീറ്റ് കോപ്പി പോസ്റ്റ് ചെയ്യുകയായിരുന്നു പ്രിയങ്കയെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍.
തുടര്‍ന്ന് ഈ ട്വീറ്റും പ്രിയങ്ക ഡിലീറ്റ് ചെയ്യുകയായിരുന്നു. 10.38നാണ് ശരിയായ അനുശോചനസന്ദേശം അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.
1996 മുതല്‍ 1998 വരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച നേതാവായിരുന്നു സീതാറാം കേസരി. 2000 ഒക്ടോബര്‍ 24ന് അദ്ദേഹം അന്തരിച്ചു.
കൊറോണ ബാധിച്ച് ഇന്ന് രാവിലെയാണ് ആശിഷ് യെച്ചൂരി മരിച്ചത്. 33 വയസായിരുന്നു. കൊവിഡ് ബാധിതനായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 തുടങ്ങിയ സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. മകന്‍ കൊവിഡ് ബാധിതനായിരുന്നതിനാല്‍ സീതാറാം യെച്ചൂരി പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
മകന്റെ മരണ വിവരം ഒരു ട്വീറ്റിലൂടെ യെച്ചൂരി തന്നെയാണ് ആണ് അറിയിച്ചത്. തന്റെ മകന്റെ പരിചരിച്ച ഡോക്ടര്‍മാരോടും നേഴ്സുമാരോടും ശുചീകരണത്തൊഴിലാളികളോടും തന്റെ കുടുംബത്തോടൊപ്പം നിന്ന മറ്റുള്ളവരോടും നന്ദി അറിയിക്കുന്നതായി യെച്ചൂരി ട്വീറ്റിലൂടെ പറഞ്ഞു.