Top

‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനുവേണ്ടി ആശങ്കപ്പെടുന്ന പ്രധാനമന്ത്രി ഒരു രാജ്യം ഒറ്റ പെരുമാറ്റം നടപ്പിലാക്കണം’; തുറന്നടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ചിനെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ‘ഒരു രാജ്യം ഒറ്റ പെരുമാറ്റം’ എന്നതാവണം പ്രധാനമന്ത്രിയുടെ രീതിയെന്ന് പ്രിയങ്ക തുറന്നടിച്ചു. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തെ പരിഹസിച്ചായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. ‘ജലപീരങ്കി ഉപയോഗിച്ചും റോഡ് തടഞ്ഞും കര്‍ഷകരുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ അവരുടെ വിളകള്‍ക്ക് താങ്ങുവില […]

27 Nov 2020 5:30 AM GMT

‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനുവേണ്ടി ആശങ്കപ്പെടുന്ന പ്രധാനമന്ത്രി ഒരു രാജ്യം ഒറ്റ പെരുമാറ്റം നടപ്പിലാക്കണം’; തുറന്നടിച്ച് പ്രിയങ്ക ഗാന്ധി
X

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ചിനെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ‘ഒരു രാജ്യം ഒറ്റ പെരുമാറ്റം’ എന്നതാവണം പ്രധാനമന്ത്രിയുടെ രീതിയെന്ന് പ്രിയങ്ക തുറന്നടിച്ചു. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തെ പരിഹസിച്ചായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.

‘ജലപീരങ്കി ഉപയോഗിച്ചും റോഡ് തടഞ്ഞും കര്‍ഷകരുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ അവരുടെ വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്താന്‍ എന്തുചെയ്തു എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ നിശബ്ദമാണ്. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രിക്ക് ഒരു രാജ്യം ഒറ്റ പെരുമാറ്റം എന്നത് നടപ്പിലാക്കണം’, പ്രിയങ്ക ട്വീറ്റ് ചെയ്തു.

കര്‍ഷകരുടെ ഡല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായിക്കൊണ്ടിരിക്കുകയാമ്. പ്രതിഷേധ റാലിയുമായെത്തിയ കര്‍ഷകര്‍ക്കുനേരെ ദല്‍ഹി പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിപ്പിച്ചിരിക്കുകയാണ്.

തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹി-ഹരിയാന അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ട്രാക്ടറിലും കാല്‍നടയുമായി എത്തിയ കര്‍ഷകര്‍ വിവിധ സ്ഥലങ്ങളിലൂടെ ഡല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഡല്‍ഹിയിലെ ഒമ്പത് സ്റ്റേഡിയങ്ങളെ ജയിലുകളാക്കി മാറ്റാനാണ് പൊലീസ് ശ്രമം. ഇതിനായി പൊലീസ് സര്‍ക്കാരിനോട് അനുമതി തേടി. അതിര്‍ത്തിയില്‍ ബാരിക്കേഡുകളും മുള്ളുവേലികളും കൊണ്ട് തടഞ്ഞിരിക്കുകയാണ്.

യുപി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്നത്. അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് പ്രതിഷേധത്തിലുള്ളത്. പൊലീസിന്റെ പ്രതിരോധങ്ങളെ എതിര്‍ത്ത് ഏത് വിധേനയും മാര്‍ച്ച് പൂര്‍ത്തിയാക്കുമെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.

കര്‍ഷക പ്രതിഷേധം കടുത്തതിന് പിന്നാലെ കേന്ദ്ര കൃഷിമന്ത്രി ഡിസംബര്‍ മൂന്നിന് പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിലും സമവായങ്ങള്‍ക്ക് തയ്യാറല്ലെന്നാണ് കര്‍ഷകരുടെ നിലപാട്. മുമ്പ് പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കല്‍പോലും വാക്കുപാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കര്‍ഷകര്‍ തുറന്നടിച്ചു.

Next Story