Top

‘ഓക്‌സിജന്‍ ക്ഷാമമുണ്ട്, എന്റെ സ്വത്ത് കണ്ടുകെട്ടിക്കോളൂ’; സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കൂവെന്ന് യോഗിയോട് പ്രിയങ്ക

ഉത്തര്‍പ്രദേശിലെ കൊവിഡ് പ്രതിസന്ധി സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമുള്ള യോഗിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്നും തന്നെ അറസ്റ്റ് ചെയ്‌തോയെന്നുമാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. ‘ മുഖ്യമന്ത്രി, ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ അടിയന്തരാവസ്ഥയുണ്ട്. നിങ്ങള്‍ എന്റെ നേരെ കേസ് എടുക്കണം. സ്വത്ത് കണ്ട് കെട്ടണം.എന്നാല്‍ ദൈവത്തെ ഓര്‍ത്ത് സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനം […]

26 April 2021 9:15 AM GMT

‘ഓക്‌സിജന്‍ ക്ഷാമമുണ്ട്, എന്റെ സ്വത്ത് കണ്ടുകെട്ടിക്കോളൂ’; സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കൂവെന്ന് യോഗിയോട് പ്രിയങ്ക
X

ഉത്തര്‍പ്രദേശിലെ കൊവിഡ് പ്രതിസന്ധി സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമുള്ള യോഗിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്നും തന്നെ അറസ്റ്റ് ചെയ്‌തോയെന്നുമാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

‘ മുഖ്യമന്ത്രി, ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ അടിയന്തരാവസ്ഥയുണ്ട്. നിങ്ങള്‍ എന്റെ നേരെ കേസ് എടുക്കണം. സ്വത്ത് കണ്ട് കെട്ടണം.എന്നാല്‍ ദൈവത്തെ ഓര്‍ത്ത് സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുക,’ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നും വ്യാജപ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നുമായിരുന്നു യോഗിയുടെ പ്രസ്താവന. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ യാതൊരു ഓക്‌സിജന്‍ ക്ഷാമവും നേരിടുന്നില്ല. യഥാര്‍ത്ഥ പ്രശ്‌നം പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണെന്നും യോഗി പറഞ്ഞു. അതേസമയം ഉത്തര്‍പ്രദേശിലെ ആശുപത്രികളില്‍ കിടക്കകള്‍ നിറഞ്ഞതിനാല്‍ രോഗികള്‍ പുറത്തു നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വരുന്നുണ്ട്.

Next Story

Popular Stories