Top

‘അറപ്പു തോന്നുന്നു’, പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കൈയ്യേറ്റം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളും വിദ്യാര്‍ഥി സംഘടന നേതാക്കളും മാധ്യമപ്രവര്‍ത്തകരും രംഹത്തെത്തി

3 Oct 2020 12:28 PM GMT

‘അറപ്പു തോന്നുന്നു’, പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കൈയ്യേറ്റം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം
X

ഹാത്രസ് യാത്രയ്ക്കിടെ കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പോലിസ് കൈയ്യേറ്റം ചെയ്തതിനെതിരെ രൂക്ഷ പ്രതിഷേധം. പ്രിയങ്കയുടെ വസ്ത്രത്തില്‍ പോലിസുകാരിലൊരാള്‍ കുത്തിപ്പിടിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്. കഴിഞ്ഞ മാസം കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബത്തെ കാണാന്‍ ഹാത്രസിലേക്ക് പോകുന്ന വഴിയാണ് നോയിഡ ഡയറക്റ്റ് (ഡിഎന്‍ഡി) ഫ്ലൈഓവറിലെ ടോള്‍ പ്ലാസയില്‍ വച്ച് യുപി പൊലിസ് കോണ്‍ഗ്രസ്സ് നേതാക്കളെ തടയുന്നത്. തുടര്‍ന്ന് നടന്ന കയ്യേറ്റത്തിനിടെയാണ്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ ഒരു പോലീസുകാരന്‍ പിടിക്കുന്നത്.

ഒരു പോലീസുകാരന്‍ പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ പിടിച്ചുവലിക്കുന്നതാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ യുപി പോലിസ് തള്ളിയിടുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. സംഘര്‍ഷത്തിനിടെ പ്രിയങ്കഗാന്ധി പോലീസിന്റെ ലാത്തിയടി തടയാന്‍ ശ്രമിക്കുന്ന വീഡിയോയും വൈറലായിരുന്നു.

ഇതോടെ യുപി പോലിസിന്റെ അതിക്രമങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കുമെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങളാണുയരുന്നത്. പ്രതിഷേധത്തിന്റെ വീഡിയോകളില്‍ പ്രിയങ്ക ഹൈവേയുടെ മീഡിയന്‍ ചാടിക്കടന്ന് എത്തുന്നതും മുന്‍പില്‍ കയറി നില്‍ക്കുന്നതും കാണാം. പിന്തിരിപ്പിക്കാന്‍ അംഗരക്ഷകര്‍ ശ്രമിക്കുന്നതിനിടിയിലും ലാത്തിച്ചാര്‍ജിന് അകത്തേക്ക് ബലം പ്രയോഗിച്ച് നീങ്ങുന്ന പ്രയങ്കഗാന്ധിയുടെ ദൃശ്യങ്ങള്‍ ഇന്ദിര ഗാന്ധിയുമായി സാമ്യപ്പെടുത്തിയാണ് പി ചിതംബരത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തിക് ചിതംബരം പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രം ആയിരം വാക്കുകള്‍ക്ക് തുല്യമാണെന്ന വിശേഷണത്തോടെയാണ് ട്വിറ്ററില്‍ പ്രിയങ്ക ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടെയും ചിത്രങ്ങള്‍ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

ഇതാണോ യോഗി ആദിത്യനാഥിന്റെ യുപിയിലെ ഭാരതസംസ്‌കാരമെന്ന വിമര്‍ശനത്തോടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയെപ്പോലെയുള്ള ഒരു വനിതാ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തിലാണ് ഒരു പോലീസുകാരന്‍ പിടിച്ചുവലിക്കുന്നത്. പിന്നെയേത് സ്ത്രീയ്ക്കാണ് ഈ സംസ്ഥാനത്ത് ബഹുമാനവും സുരക്ഷിതത്വവും അനുഭവപ്പെടുക, ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

‘അറപ്പു തോന്നുന്നു, ഇങ്ങനെയാണിവര്‍ സ്ത്രീകളെ ബഹുമാനിക്കുന്നത്’ എന്ന തലക്കെട്ടോടെ മാധ്യമപ്രവര്‍ത്തക ഷെഹ് ല റാഷിദ് പ്രിയങ്കാ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളും വിദ്യാര്‍ഥി സംഘടന നേതാക്കളും മാധ്യമപ്രവര്‍ത്തകരും രംഹത്തെത്തി. നടി റിമ കല്ലിങ്കലും ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു.

Rima Kallingal द्वारा इस दिन पोस्ट की गई शनिवार, 3 अक्तूबर 2020
Next Story